തട്ടിപ്പുകാരായ ഐ പി എസ് മകനെയും അമ്മയെയും കൂട്ടി പോലിസ് തെളിവെടുപ്പ് നടത്തി

">

ഗുരുവായൂര്‍ : ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ ഐ പി എസ് മകനെയും അമ്മയെയും ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് കസ്റ്റഡിയി്ല്‍ വാങ്ങി തെളിവെടുത്ത് നടത്തി.തലശേരി തിരുവങ്ങാട് മണല്വറട്ടം കുനിയില്‍ വിപിന്‍ കാര്ത്തി ക് അമ്മ ശ്യാമള എന്നിവരുമായാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.ഇരുവരും ചേര്ന്നാ ണ് 15ഓളം ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയത്. ഗുരുവായൂര്‍ ഐ.ഒ.ബി ബാങ്ക് മാനേജര്‍ സുധയുടെ 95പവനും 25ലക്ഷവും തട്ടിയെടുത്തെന്ന പരാതിയില്‍ കഴിഞ്ഞ മാസം 27നാണ് അമ്മ ശ്യാമളയെ പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ഇവര്‍ വാടകക്ക് താമസിച്ചിരുന്ന വീട് വളഞ്ഞ് അമ്മയെ പിടികൂടിയെങ്കിലും വിപിന്‍ കാര്‍ത്തിക് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. കഴിഞ്ഞ ഏഴിന് പാലക്കാട് ചിറ്റൂരില്‍ നിന്നാണ് പിന്നീട് വിപിന്‍ പിടിയിലാകുന്നത്. ഇയാള്‍ നേരത്തെ തട്ടിപ്പ് കേസില്‍ കുമരകത്തും നാദാപുരത്തും ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ടെമ്പിള്‍ എസ്.എച്ച്.ഒ സി.പ്രമേനാന്ദകൃഷ്ണന്‍, എസ്.ഐ എ.അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.

സിന്ഡിക്കേറ്റ് ബാങ്ക്, ഇന്ത്യന്‍ ഓവര്സീസ് ബാങ്ക്, ചാവക്കാട്ടെ കൊടാക് മഹീന്ദ്ര ബാങ്ക്, എസ്.ബി.ഐ, രാധാകൃഷ്ണ ഫിനാന്സ്സ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. ഇരുവരെയും നാല് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. തെളിവെടുപ്പ് പൂര്ത്തി യാക്കി വീണ്ടും കോടതിയില്‍ ഹാജരാക്കും. അതേസയമം വിപിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. എറണാകുളം പാലാരിവട്ടം പോലീസും വിപിനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors