Madhavam header
Above Pot

ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ 2020 ലെ ഡയറി വില്‍പന ആരംഭിച്ചു .

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ 2020ലെ ഡയറി എം പി വീരേന്ദ്ര കുമാറിന് നല്‍കി ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ്‌ ഉല്‍ഘാടനം ചെയ്തു . ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് , പി ഗോപിനാഥ് , അഡ്മിനി സ്ട്രെട്ടര്‍ എസ് വി ശിശിര്‍ മ പബ്ലിക്കേഷന്‍ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു . ഡയറിയുടെ വിലയായ 100 രൂപയും ,ജി എസ് റ്റി ആയി 19 രൂപയും ചേര്‍ത്ത് 119 രൂപ നല്‍കിയാല്‍ ദേവസ്വം ബുക്ക് സ്റ്റാളില്‍ നിന്നും ക്ഷേത്ര നടയിലെ സ്പെഷല്‍ കൌണ്ടറില്‍ നിന്നും വാങ്ങാവുന്നതാണ് . തപാല്‍ ചാര്‍ജ് അടക്കം അഡ്മിനിസട്രെട്ടരുടെ പേരില്‍ ഡി ഡി അയച്ചാല്‍ ഡയറി ലഭിക്കുന്നതാണ് .

Vadasheri Footer