തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.ഹംസയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന.

">

പാലക്കാട്: തൃശ്ശൂര്‍ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി.ഹംസയുടെ പാലക്കാട് ഒതുങ്ങോട്ടെ വീട്ടില്‍ വിജിലന്‍സ് പരിശോധന.അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള പരാതികളിന്‍മേലാണ് പരിശോധന. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ടി യു സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

new consultancy

പരിശോധനയില്‍ കണക്കില്‍ പെടാത്ത പണം ഉള്‍പ്പെടെ കണ്ടെത്തിയതായാണ് സൂചന. ഹംസക്കെതിരെ നേരത്തെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും പോലീസ് അസോസിയേഷനും, രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് അവയെല്ലാം ഒഴിപ്പിക്കയിരുന്നതായും ആരോപണമുണ്ട്

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors