Header Saravan Bhavan

കുന്നംകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ ലോക ജനസംഖ്യ ദിനം ആചരിച്ചു.

Above article- 1

കുന്നംകുളം: കുന്നംകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ ലോക ജനസംഖ്യ ദിനം ആചരിച്ചു.
കുന്നംകുളം വിസ്ഡം കോളേജിലെ വിദ്യാർത്ഥിനികൾ ജനസംഖ്യാ വിസ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങളും, നാട്ടിൽ നടക്കുന്ന മനുഷ്യത്വരഹിത പ്രവർത്തനങ്ങളും മൈമിലൂടെ വരച്ചുകാട്ടി.
ബസ് സ്റ്റാന്റിൽ വച്ച് വിസ്ഡം കോളേജിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി നഗരസഭ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ സുമ ഗംഗാധരൻ ഉത്ഘാടനം ചെയ്തു.വിദ്യാഭ്യാസ കമ്മിറ്റി ചെയർ പേർസൺ മിഷ സെബാസ്റ്റ്യൻ, കൗൺസിലർമാരായ ഒ.ജി.ബാജി, നിഷ ജയേഷ്, വിസ്ഡം കോളേജ് എം ഡി കൃഷ്ണദാസ് എം.സി, പ്രിൻസിപ്പാൾ ദിവ്യ. പി.കെ എന്നിവർ പങ്കെടുത്തു

Vadasheri Footer