Madhavam header
Above Pot

എസ് എഫ് ഐ യു മായി ഏറ്റുമുട്ടിയ കേരളവർമ്മ പ്രിൻസിപ്പൽ ഒടുവിൽ രാജി വെച്ചു

തൃ​ശൂ​ര്‍: കേരളവർമ്മ കോളേജിലെ എ​സ്.​എ​ഫ്.​ഐ യൂ​നി​യ​നു​മാ​യു​ള്ള നിരന്തര ഏറ്റുമുട്ടലിനൊടുവിൽ ഗത്യന്തരമില്ലാതെ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​എ.​പി. ജ​യ​ദേ​വ​ന്‍ രാ​ജി​വെ​ച്ചു. എ​ന്നാ​ല്‍ രാ​ജി സ്വീ​ക​രി​ക്കു​ന്ന​ത് ആ​ലോ​ചി​ച്ച്‌ മ​തി​യെ​ന്ന നി​ല​പാ​ടാ​ണ് മാ​നേ​ജ്മ​െന്‍റാ​യ ദേ​വ​സ്വം ബോ​ര്‍ഡ് അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ച​ത്​‍. ര​ണ്ടാം വ​ര്‍ഷ ബി​രു​ദ​വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍നി​ന്ന് ഫീ​സ് കൂ​ടു​ത​ല്‍ വാ​ങ്ങി​യെ​ന്നാ​ണ് യൂ​നി​യ​​െന്‍റ ആ​രോ​പ​ണം. എ​ന്നാ​ല്‍ പി.​ടി.​എ​യും സ​ര്‍വ​ക​ലാ​ശാ​ല​യും നി​ശ്ച​യി​ച്ച ഫീ​സ് നി​ര​ക്കാ​ണ് ഈ​ടാ​ക്കി​യ​തെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

ഇ​തി​ന് പു​റ​മേ ഒ​രു വി​ദ്യാ​ര്‍​ഥി​ക്ക് കോ​ള​ജി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​തി​രു​ന്ന​തും എ​സ്.​എ​ഫ്.​ഐ നേ​തൃ​ത്വ​ത്തെ ചൊ​ടി​പ്പി​ച്ചി​രു​ന്നു. കൊ​ച്ചി​ന്‍ ദേ​വ​സ്വം ബോ​ര്‍ഡി​ന് കീ​ഴി​ലു​ള്ള മ​റ്റൊ​രു കോ​ള​ജാ​യ വി​വേ​കാ​ന​ന്ദ​യി​ല്‍നി​ന്ന് ഒ​രു വി​ദ്യാ​ര്‍ഥി കേ​ര​ള​വ​ര്‍മ​യി​ലേ​ക്ക്​ വ​രാ​ന്‍ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള സ്ഥ​ലം​മാ​റ്റ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് കോ​ള​ജ് കൗ​ണ്‍സി​ല്‍ നേ​ര​ത്തെ സ്വീ​ക​രി​ച്ച​ത്. വി​വേ​കാ​ന​ന്ദ കോ​ള​ജി​ല്‍ ബി​രു​ദ​ത​ല​ത്തി​ല്‍ ഇം​ഗ്ലീ​ഷ് ഐ​ച്ഛി​ക വി​ഷ​യ​മാ​യി പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക്ക് ജേ​ണ​ലി​സ​മാ​ണ് ഉ​പ​വി​ഷ​യം.

Astrologer

കേ​ര​ള​വ​ര്‍മ​യി​ല്‍ ഇം​ഗ്ലീ​ഷ് ബി​രു​ദ​ത്തി​ന് ലോ​ക​ച​രി​ത്ര​വും ബ്രി​ട്ടീ​ഷ് ച​രി​ത്ര​വു​മാ​ണ് ഉ​പ​വി​ഷ​യ​ങ്ങ​ള്‍. ഇ​ക്കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​ത്. ഒ​ന്നാം വ​ര്‍ഷ വി​ദ്യാ​ര്‍​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നാ​യി എ​സ്.​എ​ഫ്.​ഐ സ്ഥാ​പി​ച്ച ബോ​ര്‍ഡു​ക​ള്‍ വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ര്‍ന്ന് പ്രി​ന്‍സി​പ്പ​ല്‍ ഇ​ട​പെ​ട്ട് നീ​ക്കം ചെ​യ്യി​ച്ചി​രു​ന്നു. മൂ​ന്ന് എ​സ്.​എ​ഫ്.​ഐ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​റ​സ്​​റ്റും തു​ട​ര്‍ന്നു​ണ്ടാ​യി. ഇ​ത് എ​സ്.​എ​ഫ്.​ഐ​യെ​ ചൊ​ടി​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍ച്ച​യാ​യി എ​സ്.​എ​ഫ്.​ഐ​യെ അ​പ​മാ​നി​ക്കു​ന്ന പ്രി​ന്‍സി​പ്പ​ല്‍ മാ​പ്പു പ​റ​യ​ണ​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ആ​വ​ശ്യം.

new consultancy

എ​ന്നാ​ല്‍, എ​സ്.​എ​ഫ്.​ഐ നേ​തൃ​ത്വ​വു​മാ​യി ര​മ്യ​ത​യി​ല്‍ പോ​ക​ണ​മെ​ന്ന ഉ​പ​ദേ​ശ​മാ​ണ് പ്രി​ന്‍സി​പ്പ​ലി​ന് കൊ​ച്ചി​ന്‍ ദേ​വ​സ്വം ബോ​ര്‍ഡി​ല്‍നി​ന്ന് ല​ഭി​ച്ച​ത്. ഇ​ട​തു​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ എ.​കെ.​പി.​സി.​ടി.​എ​യി​ലും ഡോ. ​ജ​യ​ദേ​വ​ന്‍ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. ഇ​താ​ണ് പെ​ട്ടെ​ന്നു​ള്ള രാ​ജി തീ​രു​മാ​ന​ത്തി​ലേ​ക്ക്​ ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

buy and sell new

Vadasheri Footer