
ദേവസ്വം വൈദിക പഠന കേന്ദ്രത്തിൽ നിന്നും വേദം, തന്ത്രം പഠിക്കാം

ഗുരുവായൂർ : ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻറ് കൾച്ചറൽ സ്റ്റഡീസിൽ 2026-2027 അധ്യയന വർഷത്തിൽ വേദം, തന്ത്രം കോഴ്സുകളിലേക്ക് 8 സീറ്റുകൾ ഒഴിവുണ്ട്. താല്‌പര്യമുള്ള ഹിന്ദുക്കളായ വിദ്യാർത്ഥികൾ 19.07.2026 ന് മുമ്പായി ഗുരുവായൂർ ദേവസ്വം വേദിക് ആൻറ് കൾച്ചറൽ സ്റ്റഡീസ് കേന്ദ്രത്തിൽ എത്തിച്ചേരണം.
യോഗ്യത –
8-ാം ക്ലാസ്സ് ജയം.
പ്രായപരിധി –
12 നും 18 നും മധ്യേ
ഒഴിവുകളുടൈ എണ്ണം -8
തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 1000/- രൂപ സ്റ്റൈപ്പന്റ് ഉണ്ടാകും. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
കുട്ടിയുടെ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്കൂൾ ഹെഡ് മാസ്റ്ററുടെ സാക്ഷ്യപത്രങ്ങളുമായി 20.07.2026 ന് മുമ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻറ് കൾച്ചറൽ സ്റ്റഡീസിൽ എത്തിച്ചേരണം
കൂടുതൽ വിവരങ്ങൾക്ക് -0487-2556335(Extn.291, 250, 248, 235, 251),
എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ദേവസ്വം ഓഫീസ് പ്രവൃത്തി സമയങ്ങളിൽ നേരിട്ട് അന്വേഷിക്കുകയോ ചെയ്യേണ്ടതാണ്.

