പത്ത് ദശലക്ഷം ഡോളര്‍ വിദേശ നിക്ഷേപം വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട് അപ്പ് കമ്പനി സി.ഇ.ഒ. യെ അനുമോദിച്ചു
കൊടകര: പത്ത് ദശലക്ഷം യുഎസ് ഡോളര്‍ നിക്ഷേപം ലഭിച്ച സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട് അപ്പ് കമ്പനി സേറ ബയോടെക് (Zaara Biotech) സ്ഥാപകനും സി.ഇ.ഒ. യുമായ നജീബ് ബിന്‍ ഹനീഫിനെ അനുമോദിച്ചു.സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന പരിപാടി സഹൃദയ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.
ദുബായ് ആസ്ഥാനമായുള്ള ടി.സി.എന്‍. ഇന്റര്‍നാഷണല്‍ കൊമേഴ്‌സ് എല്‍.എല്‍.സി. എന്ന കമ്പനിയില്‍ നിന്നാണ് സെറയുടെ ബി-ലൈറ്റ കുക്കീസ് ബ്രാന്‍ഡിന് ആല്‍ഗ-സീവീഡ് ടെക്നോളജി എന്ന് പദ്ധതിയുടെ ഭാഗമായി 72 കോടി രൂപ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട് അപ്പ് നിക്ഷേപം ലഭിച്ചത്.ഇത് സംബന്ധിച്ച് ടി.സി.എന്‍. ഇന്റര്‍നാഷണല്‍ കൊമേഴ്‌സ് എല്‍.എല്‍.സി. ചെയര്‍മാന്‍ ഡോ.മുഹമ്മദ് ഷാഫി അബ്ദുള്ളയും നജീബ് ബിന്‍ ഹനീഫും ധാരണാ പത്രം ഒപ്പിട്ടു.
കടലിലെ മൈക്രോ ആല്‍ഗഗകള്‍ ഉപയോഗിച്ച് ഊര്‍ജ്ജ,ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഗവേഷണം,ഉല്പാദനം, വിതരണം,വിപണനം തുടങ്ങി വിവിധ മേഖലയിലാണ് നിക്ഷേപം.2016 ല്‍ കൊടകര സഹൃദയ സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ ബയോടെക്നോളജി വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് നജീബ് സേറ ബയോടെക് സ്ഥാപിച്ചത്.കേരള സ്റ്റാര്‍ട്ട് അപ്പ്മിഷന്റെ സഹൃദയ ഐ.ഇ.ഡി.സി. യിലൂടെയാണ് കമ്പനി വളര്‍ന്നത്.ഐസര്‍ സ്വിഫ്റ്റിന്റെ സാങ്കേതിക സഹായവും ഈ കമ്പനിക്കുണ്ടായിരുന്നു.സഹൃദയ ടി.ബി.ഐ. യിലെ ബയോടെക് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെയാണ് സേറ ബയോടെക്കില്‍ ടി.സി.എന്‍. ഇന്റര്‍നാഷണല്‍ കൊമേഴ്‌സ് നിക്ഷേപം നടത്തുന്നത്.ഇന്ത്യയിലെ ആദ്യത്തെ ആല്‍ഗ കടല്‍പായല്‍ ഭക്ഷ്യ ഉല്പാദകരില്‍ ഒന്നാണ് ഈ കമ്പനി.
ചടങ്ങില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ പ്രൊജക്ട് ഡയറക്ടര്‍ പി.ഡി. റിയാസ്,സഹൃദയ മാനേജര്‍ മോണ്‍.ലാസര്‍ കുറ്റിക്കാടന്‍,എക്‌സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍,പ്രിന്‍സിപ്പല്‍ ഡോ.നിക്‌സന്‍ കുരുവിള,ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ.അമ്പിളി മേച്ചൂര്‍,സഹൃദയ ടി.ബി.ഐ. കോര്‍ഡിനേറ്റര്‍,പ്രൊഫ.ജിബിന്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.