Madhavam header
Above Pot

മാവോയിസ്റ്റ് വധം: വ്യാജ ഏറ്റുമുട്ടൽ ആരോപണം വ​യ​നാ​ട് ക​ള​ക്ട​ർ അ​ന്വേ​ഷി​ക്കും

വ​യ​നാ​ട്: പോ​ലീ​സ് വെ​ടി​വ​യ്പി​ൽ മാ​വോ​യി​സ്റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വം വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ അ​ന്വേ​ഷി​ക്കും. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് വ​യ​നാ​ട് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​യെ ചു​മ​ത​ല​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി.

അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി മൂ​ന്ന് മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ ജോ​സ് ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Astrologer

കൊ​ല്ല​പ്പെ​ട്ട മാ​വോ​വാ​ദി വേ​ൽ​മു​രു​ക​ന്‍റെ ബ​ന്ധു​ക്ക​ൾ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ വ​ഴി വേ​ൽ​മു​രു​ക​ന്‍റെ സ​ഹോ​ദ​ര​ൻ മു​രു​ക​നാ​ണ് ക​ൽ​പ്പ​റ്റ ജി​ല്ലാ കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

മീ​ൻ​മു​ട്ടി​ക്കു സ​മീ​പം ന​ട​ന്ന പോ​ലീ​സ് വെ​ടി​വ​യ്പി​ലാ​ണ് മാ​വോ​വാ​ദി വേ​ൽ​മു​രു​ക​ൻ കൊ​ല്ല​പ്പെ​ട്ട​ത്. വെ​ടി​വ​യ്പ് വ്യാ​ജ ഏ​റ്റു​മു​ട്ട​ലാ​ണെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

Vadasheri Footer