ഗുരുവിന്റെ കഴുത്തിൽ കയറിട്ടപ്പോൾ ആവിഷ്ക്കാരം , ബിഷപ്പിനെ വരച്ചപ്പോൾ മത നിന്ദ : വെള്ളാപ്പള്ളി
കൊല്ലം : ഗുരുദേവനെയും സീതയേയും ഹനുമാനെയും മോശമായി ചിത്രീകരിച്ചപ്പോള്‍ അതൊക്കെ ആവിഷ്‌കാര സ്വാതന്ത്രമാണെന്ന് പറഞ്ഞ സാഹിത്യകാരന്മാരും രാഷ്ട്രീയക്കാരും ബിഷപ്പിന്റെ കാര്യത്തില്‍ എന്തിനാണ് മാറി ചിന്തിക്കുന്നതെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണ ഗുരുദേവന്റെ കഴുത്തില്‍ കയറിട്ട് നിന്ദിച്ചപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്രമെന്ന് പറഞ്ഞവര്‍ ബിഷപ്പിനെതിരായ കാര്‍ട്ടൂണ്‍ കണ്ടപ്പോള്‍ മരത്തെ തൊട്ടുള്ള ആവിഷ്‌കാര സ്വാതന്ത്രം വേണ്ടെന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണെന്നും വെള്ളാപ്പള്ളി ചോദിക്കുന്നു. p >
ബിഷപ്പ് ഫ്രാങ്കോയുടെ കാര്‍ട്ടൂര്‍ വരച്ചപ്പോള്‍ അതിന് നല്‍കിയ അവാര്‍ഡ് പിന്‍വലിച്ചു. മതത്തെ തൊട്ടുള്ള ആവിഷ്‌കാര സ്വാതന്ത്രം വേണ്ടെന്ന് മന്ത്രിക്കു തന്നെ പറയേണ്ടി വന്നു. ഇത് രണ്ടും പറയുന്നത് ഒരേ വിപ്‌ളവക്കാരാണെന്നും നമ്മള്‍ സംഘടിതരോ ശക്തരോ വോട്ട് ബാങ്കോ അല്ലാത്തതാണ് ഇത്തരമൊരു ഇരട്ടത്താപ്പിന് കാരണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കെ.കെ സുഭാഷിന്റെ ‘വിശ്വാസം രക്ഷതി’ എന്ന പേരിലെ കാര്‍ട്ടൂണാണ് സഭയെ ചൊടിപ്പിച്ചത്. വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ വ്രണപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ കെ.സി.ബി.സിയായിരുന്നു ആദ്യം രംഗത്തെത്തിയത്. ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയനെ അവഹേളിക്കുന്നതാണ് കാര്‍ട്ടൂണെന്നും കെ.സി.ബി.സി ആരോപിച്ചിരുന്നു.