Above Pot

അടൂരിൽ മൂന്ന് ആയുർവേദ നഴ്സിംഗ് വിദ്യാർഥിനികളെ കാണാതായതായി

പത്തനംതിട്ട: അടൂരിൽ നിന്നും മൂന്ന് ആയുർവേദ നഴ്സിംഗ് വിദ്യാർഥിനികളെ കാണാതായതായി പരാതി. അടൂർ പവിത്ര ആയുർവേദ നഴ്്‌സിങ് സ്‌കൂളിലെ വിദ്യാർത്ഥിനികളായ കൃപ മാത്യൂ (18), സോജ (19), ജോർജീനിയ കെ. സണ്ണി (18) എന്നിവരെയാണ് കാണാതായിരിക്കുന്നത് നഴ്സിംഗ് കോളജിലെ വിദ്യാർഥിനികളാണിവർ. ഇവരിൽ ഒരാൾ മഹാരാഷ്ട്രയിലെ പൂനെ സ്വദേശിനിയാണ്. മറ്റ് രണ്ടു പേർ മലയാളികളാണ്. ഇവർ സീതത്തോട്, മലപ്പുറം എന്നിവടങ്ങിൽ നിന്നുള്ളവരാണ്.

ഇവരെ കാണാനില്ലെന്ന് കാണിച്ച് ഹോസ്റ്റൽ വാർഡൻ പോലീസിൽ പരാതി നൽകി. കാണാതായ പെണ്‍കുട്ടികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അടൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം സൂപ്പർ മാർക്കറ്റിലേക്ക് പോകുന്ന് എന്ന് പറഞ്ഞാണ് ഇവർ ഹോസ്റ്റലിൽ നിന്നിറങ്ങിയത്. എന്നാൽ രാത്രി വൈകിയും പെൺകുട്ടികൾ തിരിച്ചെത്താതെ വന്നതോടെ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.

കാണാതായ പെൺകുട്ടികളുടെ ബന്ധുക്കളുമായും പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണം തുടങ്ങിയത്.

new consultancy