Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ചോറൂൺ ,തുലാഭാരം ഫോട്ടോ ശനിയാഴ്ച മുതൽ ,ഒരു സി ഡിക്ക് നൂറു രൂപ

ഗുരുവായൂര്‍ : വർഷങ്ങൾക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തില്‍ കുട്ടികളുടെ ചോറൂണ്‍ വഴിപാടും തുലാഭാരവും ഫോട്ടോ എടുക്കല്‍ നാളെ (ശനി) പുനരാംരംഭിക്കും. ദേവസ്വം നേരിട്ടാണ് ഇത് നടത്തുന്നത്. . ഫോട്ടോയെടുക്കാനായി ദേവസ്വം ഏഴുപേരെ ദേവസ്വം നിയമിച്ചു . ഫോട്ടോ എടുക്കുമെങ്കിലും ഭക്തർക്ക് പ്രിന്റ് ലഭിക്കില്ല ഫോട്ടോകൾ സി ഡിയിലാക്കി തരും. അഞ്ചു ഫോട്ടോകൾ അടങ്ങിയ സി ഡിക്ക് നൂറു രൂപയും 10 ഫോട്ടോകൾ അടങ്ങിയ സി ഡിക്ക് 200 രൂപയുമാണ് ദേവസ്വം നിശ്ചയിച്ചിട്ടുള്ളത് . വഴിപാട് നടത്തിയാൽ അപ്പോൾ തന്നെ ഭക്തർക്ക് സി ഡി നൽകും .അതിനായി കമ്പ്യൂട്ടറുകളും പ്രിന്റിങ് മെഷീനുകളും സ്ഥാപിച്ചു. ചോറൂണ് നടക്കുന്ന ഹാളിന്റെ അരികില്‍ത്തന്നെയാണിത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചോറൂണിന്റെ ഫോട്ടോ എടുക്കല്‍ അഞ്ചു വർഷം മുൻപാണ് നിറുത്തി വെച്ചത് . കരാര്‍ അടിസ്ഥാനത്തില്‍ നല്‍കിയിരുന്ന ഫോട്ടോ എടുക്കല്‍ പിന്നീട് വിവാദങ്ങളില്‍പ്പെട്ടതോടെ ദേവസ്വം നിര്‍ത്തിവെയ്ക്കുകയായിരുന്നു. ആറു കോടി രൂപക്ക് ടെണ്ടർ എടുത്ത ആൾ കരാർ ഏറ്റെടുക്കാതെ മാറി നിന്നു. തുടർന്ന് 2.18 കോടി രൂപ ക്ക് ടെണ്ടർ വെച്ച ആൾക്ക് ദേവസ്വം കരാർ നൽകുകയായിരുന്നു .അതിൽ നിന്നുണ്ടായ വിവാദം കാരണം ഫോട്ടോഗ്രാഫി തന്നെ വേണ്ടെന്നു വെക്കാൻ മുൻ ദേവസ്വം ഭരണസമിതി തീരുമാനം എടുത്തു. ഇത് കാരണം ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എത്തേണ്ട കോടികണക്കിന് രൂപയാണ് നഷ്ടപ്പെടുത്തിയത് . ഇപ്പോഴും ടെൻഡർ നൽകുകയാണെങ്കിൽ ദേവസ്വത്തിന് ഇതിൽ കൂടുതൽ വരുമാനം ലഭിക്കും . ഇങ്ങനെയാകുമ്പോൾ കുറച്ചു പേരെ ജോലിക്ക് വെക്കാൻ കഴിയും . ഭരണകക്ഷിയിൽ പെട്ടവരെമാത്രമാണ് നിയമിച്ചതെന്നും ആക്ഷേപമുണ്ട്. ആയിരം രൂപ യാണ് പ്രതി ദിന ശമ്പളം .ഇതിനായി ദേവസ്വം നടത്തിയ കൂടിക്കാഴ്ചയില്‍നിന്ന് 11 പേരെ തിരഞ്ഞെടുത്തു. ഇതില്‍ ഏഴു പേരാണ് ജോലിക്ക് ചേര്‍ന്നിട്ടുള്ളത്.

Astrologer

കമ്പ്യൂട്ടറും ഫോട്ടോ പ്രിന്റിങ്ങും അറിയാവുന്നവരായതിനാല്‍ ഫോട്ടോ എടുക്കലും അത് സി.ഡിയാക്കലും അവര്‍ മാറിമാറി ചെയ്യും. ഇവര്‍ക്ക് ക്ഷേത്രത്തിലെ ആചാരങ്ങളോ ആഘോഷച്ചടങ്ങുകളോ എടുക്കാനുള്ള അനുമതിയില്ല. അതിന് ദേവസ്വത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത് .

Vadasheri Footer