Madhavam header
Above Pot

വാഹന നികുതി കുടിശിഖ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി 31 ന് അവസാനിക്കും

ഗുരുവായൂര്‍: 01.04.2014-ന് ശേഷമുള്ള കാലയളവിലേയ്ക്ക് നികിതി അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി, ഈ മാസം 31-ന് അവസാനിയ്ക്കുമെന്ന് ഡെപ്യുട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. 31.03.2019-ല്‍ 5-വര്‍ഷമോ, അതിലധികമോ നികുതി കുടിശ്ശികയുള്ള ട്രാന്‍സ്‌പോര്‍്ട്ട് വാഹനങ്ങള്‍ക്ക് അവസാനത്തെ 5-വര്‍ഷത്തെ നികുതിയുടെ 20% അടവും, നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 30% അടവും നല്‍കി നാളിതുവരേയുള്ള നികുതി കുടിശ്ശിക തീര്‍പ്പാക്കാവുന്നതും, ടി വാഹനങ്ങളില്‍നിന്നും ഭാവിയില്‍ ഉണ്ടാകാവുന്ന നികുതി ബാധ്യതകള്‍ ഒഴിവാക്കാവുന്നതുമാണ്.

zumba adv

Astrologer

വാഹനം കൈവശം ഇല്ലെങ്കിലോ, കൈമാറ്റം ചെയ്തതോ പൊട്ടിപൊളിഞ്ഞ് പോകുകയോ ചെയ്തിട്ടുള്ള വാഹനഉടമകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്നും, ഈ മാസം 31-ശേഷം ഈ സൗകര്യം ലഭ്യമാകുന്നതല്ലെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വാഹനഉടമയ്ക്ക് വാഹനത്തിന്റെ രേഖകളൊന്നുമില്ലെങ്കിലും, ഉടമയുടെ ആധാര്‍കാര്‍ഡും, മുദ്രപത്രത്തില്‍ അഫിഡവിറ്റും മാത്രം തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഹാജരാക്കിയാല്‍ മതിയെന്നും ഡെപ്യുട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍
അറിയിച്ചു.

Vadasheri Footer