Madhavam header
Above Pot

ഗുരുവായൂരില്‍ നാടോടി കച്ചവട സംഘത്തിന് മെഡിക്കൽ ക്യാമ്പ് ,

ഗുരുവായൂര്‍ : ശബരിമല സീസൺ കാലത്ത് ഗുരുവായൂർ കേന്ദ്രീകരിച്ച് ചെണ്ട , ഡ്രം തുടങ്ങിയവ നിർമ്മിച്ച് കച്ചവടം ചെയ്യുന്നതിനായി എത്തിയിട്ടുള്ള സംഘത്തിന് ഗുരുവായൂർ നഗരസഭയുടെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . മലേരിയ , മന്ത് രോഗം എന്നീ രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള രക്ത പരിശോധനയാണ് പ്രധാനമായും നടന്നത് .

zumba adv

Astrologer

ഉത്തർപ്രദേശിൽ നിന്നും എത്തിയവർ 17 കുടുംബങ്ങളിലായി 146 പേരടങ്ങുന്ന സംഘമാണ് ഇതിൽ 53 പേർ 5 വയസ്സിന് താഴെയുള്ള കുട്ടികളാണ് .
നഗരസഭ റെയിൽവേ ഗേറ്റിന് സമീപത്തുള്ള പ്രദേശത്താണ് നിലവിൽ സംഘം ക്യാമ്പ് ചെയ്യുന്നത് .
ജില്ല വെക്ടർ കൺട്രോൾ യൂണിറ്റ് ഉദ്യോഗസ്ഥൻ പ്രശാന്ത് വി സി , നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ മൂസക്കുട്ടി , ഹെൽത്ത് ഇൻസ്പെക്ടർ ജിജു പി വി , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുബീഷ് ടി എസ് , ബിജു എം ബി എന്നിവരുടെ നേതൃത്വത്തിൽ ജില്ല ആരോഗ്യ വിഭാഗത്തിൽ നിന്നും പ്രത്യേക പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരും ക്യാമ്പ് നടത്തിപ്പിൽ പങ്കാളികളായി .

Vadasheri Footer