Above Pot

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ സാധാരണക്കാരന്റെ പ്രശ്‌നങ്ങളിൽ ഇടപെടാതെ പോകുന്നത് നിർഭാഗ്യകരം : വി എം സുധീരൻ

ഗുരുവായൂർ : ഭരണപരമായും നിയമപരമായും അധികാരമുള്ള തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ സാധാരണക്കാരന്റെ പ്രശ്‌നങ്ങളിൽ ഇടപെടാതെ പോകുന്നത് നിർഭാഗ്യകരമെന്ന് മുൻ മന്ത്രി വി.എം സുധീരൻ.ഉദ്യോഗസ്ഥ തലത്തിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന അധികാരത്തെ ത്രിതല പഞ്ചായത്ത് തലത്തിലേക്ക് മാറിയ കാലഘട്ടത്തിലും സാധാരണക്കാരന്റെ പ്രശ്‌നത്തിലേക്ക് ഭരണസംവിധാനം കടന്നുചെല്ലാത്തത് വലിയ പോരായ്മയാണെന്നും വി.എം സുധീരൻ അഭിപ്രായപ്പെട്ടു.
ഗുരുവായൂരിൽ ഗുരുവായൂർ നഗരസഭയിലെ പ്രഥമ വൈസ് ചെയർമാനും കോൺഗ്രസ് നേതാവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ പതിനഞ്ചാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

First Paragraph  728-90

new consultancy

Second Paragraph (saravana bhavan

മാധ്യമ സ്വാതന്ത്ര്യം ഇല്ലാതായാൽ ജനാധിപത്യം അവസാനിക്കുമെന്നും , സമൂഹത്തിൽ മാറ്റം വരുത്തുന്നതിന് മാധ്യമങ്ങൾ വഹിക്കുന്ന പങ്ക്് വളരെ വലുതാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. ചടങ്ങിൽ വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്‌ക്കാരം മാധ്യമം ലേഖകൻ ലിജിത്ത് തരകന് വി.എം സുധീരൻ സമ്മാനിച്ചു. മാതാ കമ്യുണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് ആർ രവികുമാർ അധ്യക്ഷത വഹിച്ചു. മികച്ച പൊതു പ്രവർത്തകക്കുള്ള പാലിയത്ത് ചിന്നപ്പൻ സ്മാരക അവാർഡ് ഗുരുവായൂർ ദേവസ്വം മുൻ ചെയർമാനും എം.എൽ.എ യുമായ ടി.വി ചന്ദ്രമോഹൻ അവാർഡ് ജേതാവ് മേഴ്‌സി ജോയിയ്ക്ക് സമ്മാനിച്ചു. വിദ്യാഭ്യാസ പുരസ്‌കാര വിതരണം മുൻ എം.എൽ.എ യും ഗുരുവായൂർ അർബൻ ബാങ്ക് ചെയർമാനുമായ വി ബലറാം നിർവ്വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ബാലൻ വാറനാട്ട് , മാധ്യമ പ്രവർത്തകരായ എ.വേണുഗോപാൽ, ആർ.ജയകുമാർ, പി.കെ രാജേഷ്ബാബു, ട്രസ്റ്റ് ഭാരവാഹി ശശി വാറണാട്ട്, ശിവൻ പാലിയത്ത്, എ.പി മുഹമ്മദുണ്ണി, പി.വി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. 100 കുടുംബങ്ങൾക്ക് സൗജന്യമായി അരി വിതരണവും നടത്തി.

buy and sell new