വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്ക്കാരം ലിജിത് തരകന്
ഗുരുവായൂർ – വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്ക്കാരത്തിന് മാധ്യമം ലേഖകനായ ലിജിത്ത് തരകൻ അർഹനായി. ഇത്തവണ അർഹനായി. ഗുരുവായൂരിന്റെ പ്രഥമ നഗരസഭ വൈസ് ചെയർമാനും, സാമൂഹ്യ പത്രപ്രവർത്തകനുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ പതിനഞ്ചാം ചരമവാർഷികദിനമായ ജൂൺ 27 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് മാതാ കമ്യൂണിറ്റി ഹാളിൽ വച്ച് പുരസ്‌കാരം സമ്മാനിക്കും .
2006 മുതല്‍ ഗുരുവായൂരിലെ മാധ്യമം ലേഖകന്‍. നേരത്തെ നാല് മാസക്കാലം ദീപിക ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജേന്ദ്ര പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മാനേജ്‌മെന്റിന്റെ ജേണലിസം ആന്‍ഡ് മാസ് മീഡിയയില്‍ ബിരുദാനന്തര ഡിപ്ലോമ നേടി. ഭാരതീയ വിദ്യാഭവന്റെ കോട്ടയം കേന്ദ്രത്തിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിക്കുള്ള കുലപതി മുന്‍ഷി പുരസ്‌കാരത്തോടെയാണ് ബിരുദാനന്തര ഡിപ്ലോമ കരസ്ഥമാക്കിയത്. മേരിവിജയം, ടെമ്പസ്റ്റ് എന്നീ മാസികകളുടെയും മണപ്പുറം ന്യൂസ് സായാഹ്ന പത്രത്തിന്റെയും പത്രാധിപ സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാവറട്ടി കേന്ദ്രമായുള്ള പ്രദേശിക ചാനൽ പ്രൈം ന്യൂസിൻറെ എഡിറ്ററാണ്. വൈ.എം.സി.എ, മമ്മിയൂര്‍ – മുതുവട്ടൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഗുരുവായൂര്‍ പ്രസ് ഫോറം പ്രസിഡന്റാണ്. സ്വദേശം ഇരിങ്ങപ്പുറം. ഭാര്യ: കുന്നംകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക പ്രിന്‍സി