Header 1 = sarovaram
Above Pot

കടലാക്രമണം രൂക്ഷമായ കടപ്പുറം പഞ്ചായത്തിൽ ടി എൻ പ്രതാപൻ സന്ദർശനം നടത്തി

ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ രൂക്ഷമായ കടലാക്രമണം നേരിടുന്ന മേഖലയില്‍ നിയുക്ത എം.പി ടി.എന്‍ പ്രതാപന്‍ സന്ദര്‍ശനം നടത്തി. ആശുപത്രിപ്പടി, ഞോളീറോഡ്, അഞ്ചങ്ങാടി വളവ്, മൂസാറോഡ്, വെളിച്ചെണ്ണപ്പടി, മുനക്കകടവ് ഭാഗങ്ങള്‍ അദ്ദേഹം നടന്നു കണ്ടു. ശക്തമായ കടല്‍ക്ഷോഭത്തിലുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ റവന്യു-ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.

റവന്യു-ഇറിഗേഷന്‍ വകുപ്പുകളെ ഏകോപിച്ച് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേരുന്നത് കൂടാതെ അഹമദ് കുരിക്കള്‍ റോഡിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി യോഗം വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളം ഒഴുക്കി വിടുന്നതിനുള്ള മൂന്നു സ്ഥലങ്ങളില്‍ കല്‍വര്‍ട്ട് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.

Astrologer

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ അബൂബക്കര്‍ ഹാജി, പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബഷീര്‍, ജില്ലാ പഞ്ചായത്ത് അംഗം ഹസീന താജുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി മുസ്താക്കലി, പഞ്ചായത്ത് അംഗങ്ങളായ വി.എ മനാഫ്, പി.എ അഷ്‌ക്കറലി, പി.എം മുജീബ്, മുക്കന്‍ കാഞ്ചന, ഷാലിമ സുബൈര്‍, ശ്രീബാ രതീഷ്. വീരമണി, ഷംസിയ തൗഫീക്ക്, ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് എന്നിവരും യു.ഡി.എഫ് നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു

Vadasheri Footer