Madhavam header
Above Pot

പാപ്‌ജോ അച്ചാറ് കമ്പനിയിൽ നിന്നുള്ള മലിനീകരണം , ആർ ഡി ഒ യുടെ നേതൃത്വത്തിൽ പരിശോധന നടത്തി

ഗുരുവായൂർ : കുരഞ്ഞിയൂരിലെ പാപ്‌ജോ അച്ചാർ കമ്പനിയിൽ ആർ ഡി ഒ യുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം പരിശോധന നടത്തി .അച്ചാർ കമ്പനി യിൽ നിന്നുള്ള പരിസരമലിനീകരണം നാട്ടുകാരെ മാറാരോഗികളാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആർ.ഡി .ഒയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തിയത് . ആർ.ഡി .ഒ പി.എ.വിഭൂഷൺ, ചാവക്കാട് തഹസിൽദാർ കെ.വി.അംബ്രോസ് , ഡി.എം.ഒ കെ.ജെ.റീന, ഡെപ്യൂട്ടി ഡി.എം.ഒ. കെ.ഉണ്ണികൃഷ്ണൻ, ഫുഡ് ആന്റ് സേഫ്റ്റി ഗുരുവായൂർ സർക്കിൾ ഓഫീസർ രാജീവ് സൈമൺ, മണലൂർ ർ സർക്കിൾ ഓഫീസർ വി.അപർണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കമ്പനിയിലും പരിസരത്തെ വീടുകളിലും സന്ദർശിച്ച് പരിശോധന നടത്തിയത്.

അച്ചാർ നിർമ്മാണ സ്ഥലവും മാലിന്യ സംസ്‌കരണ സംവിധാനവും സംഘം പരിശോധിച്ചു. നാട്ടുകാരുടെ പരാതികളും കമ്പനി അധികൃതരുടെ വിശദീകരണവും സഘം ചോദിച്ചറിഞ്ഞു. ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്പനി മാറ്റിസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മുൻ കൂട്ടി അറിയിച്ചുകൊണ്ടുള്ള പരിശോധന പ്രഹസനമാണെന്ന് നാട്ടുകാർ ആരോപിച്ചു. പരിസരത്ത് നിത്യരോഗികളായി കഴിയുന്നവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. തുടർന്ന് പരിസരവാസികളായ രോഗികളേയും ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. വ്യാഴാഴ്ച ജില്ല മെഡിക്കൽ ബോർഡ് രോഗികളെ വിശദമായി പരിശോധിക്കും. റിപ്പോർട്ട് കളക്ടർക്ക് കൈമാറുമെന്ന് ആർഡി .ഒ അറിയിച്ചു. മാസങ്ങൾക്ക് മുമ്പ് കമ്പനിപരിസരത്തുള്ള വീട്ടമ്മ കാൻസർ വന്ന് മരണപ്പെട്ടിരുന്നു. ഇത് കമ്പനിയിൽ നിന്നുള്ള മലീകരണത്തെതുടർന്നാണെന്നാരോപിച്ച് കഴിഞ്ഞ 47 ദിവസമായി പരിസരവാസികൾ കളക്ട്രേറ്റിന് മുന്നിൽ നിരാഹാര സമരത്തിലാണ്.

Astrologer

ഇതിനിടയിൽ കമ്പനിക്കെതിരെ നിരന്തര സമരം നടക്കുന്നത് കമ്പനിയുടെ പ്രവർത്തനത്തെയും ബാധിച്ചതായി ഷെയർ ഉടമകൾ .സമരം കാരണം കമ്പനിയിൽ എത്തുന്ന പല ഇടപടുകാരും ബിസിനസ് വേണ്ടെന്ന് വെച്ചതായി കമ്പനിയുമായി ബന്ധപ്പെട്ടവർ അഭിപ്രായപ്പെട്ടു . ഇത് കാരണം കമ്പനി യെ പൊള്ളാച്ചിയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള അണിയറ നീക്കം ആരംഭിച്ചതായി പറയുന്നു .കഴിഞ്ഞ വർഷം കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കം ചൂണ്ടിക്കാട്ടി കേരളത്തിൽ നിന്നുള്ള സാധനങ്ങൾക്ക് ഗൾഫ് മേഖലയിൽ ഉള്ള അ പ്രഖ്യാപിത വിലക്കും കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചു വത്രെ .കയറ്റു മതി പുനരാരംഭിക്കാൻ കൂട്ടിയാണ് കമ്പനിയുടെ സ്ഥലം മാറ്റം എന്നറിയുന്നു

Vadasheri Footer