Post Header (woking) vadesheri

വീട്ടിക്കിഴി മാധ്യമ പുരസ്‌കാരം കെ ടി വിന്സന്റിന്.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിൻ്റെ പ്രഥമ നഗരസഭ വൈസ് ചെയർമാനും സാമൂഹ്യ സാംസ്ക്കാരിക പത്രപ്രവർത്തന രംഗങ്ങളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപത്തിരണ്ടാം ചരമ വാർഷികം വിവിധ പരിപാടിളോടെ 2026 ജൂൺ 27 ശനിയാഴ്ച വൈകിട്ട് 4.30 ന് ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ വെച്ച് ആചരിക്കും.

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ നാമധേയത്തിൽ വർഷം തോറും നൽകാറുള്ള പ്രാദേശിക മാധ്യമ പുരസ്ക്കാരത്തിന് ഇത്തവണ അർഹനായിരിക്കുന്നത് ദീപിക രാഷ്ട്ര ദീപിക ചാവക്കാട് ലേഖകൻ ശ്രീ കെ ടി വിൻസെൻ്റ് ആണ്. 1980 മുതൽ 2005 വരെ മലയാള മനോരമ ലേഖകനായിരുന്ന വിൻസെൻ്റ് 2005 മുതൽ 2009 വരെ കേരള കൗമുദിയിൽ പ്രവർത്തിച്ചു. 2009 മുതൽ ദീപിക- രാഷ്ട്ര ദീപിക ലേഖകനായി പ്രവർത്തിച്ചു വരുന്നു.

ട്രസ്റ്റ് മുൻ പ്രസിഡണ്ടും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തിത്വവുമായിരുന്ന പാലിയത്ത് ചിന്നപ്പൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്ക്കാരത്തിന് ഗുരുവായൂരിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ
പി ഐ സൈമൺ മാസ്റ്റർ അർഹനായി. KSTA സംസ്ഥാന ഭാരവാഹി , ഗുരുവായൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, ആക്ട്സ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. ജീവ ഗുരുവായൂർ, സ്നേഹ സ്പർശം, കേരള സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ, ഗുരുവായൂർ – ചാവക്കാട് സൗഹൃദ വേദി, ജീവ കാരുണ്യ സംഘടനയായ സുകൃതം തിരുവെങ്കിടം എന്നീ സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്നു. പുതൂർ ഉണ്ണികൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെയും, യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാബ സയ്യിദ് കൾച്ചറൽ ഫൗണ്ടേഷൻ്റെയും പൊതു പ്രവർത്തക പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.

ട്രസ്റ്റ് അംഗവും ദീർഘകാലം കൊച്ചിൻ സഹകരണ കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡണ്ടും , ചാവക്കാട് സഹകരണ പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ടുമായിരുന്ന എ പി മുഹമ്മദുണ്ണിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ സഹകാരി പുരസ്ക്കാരം എറിയാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി എസ് മുജീബ് റഹ്‌മാന് സമ്മാനിക്കും. 2008 മുതൽ എറിയാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായി പ്രവർത്തനം ആരംഭിച്ചു. 2014 മുതൽ ബാങ്ക് പ്രസിഡണ്ടായി പ്രവർ ത്തിക്കുന്നു. 2011 ൽ മുസരിസ് സോഷ്യൽ വെൽഫയർ സഹകരണ സംഘം രൂപികരിച്ചു. നിലവിൽ എറിയാട് പഞ്ചായത്ത് അംഗം, യു ഡി എഫ് നിയോജകമണ്ഡലം കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

First Paragraph Jitesh panikar (working)

അനുസ്മരണ സമ്മേളനത്തിൽ വച്ച് ഗുരുവായൂർ നഗര മേഖലയിലെ വാർഡുകളിൽ SSLC പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A + നേടിയ വിദ്യാർത്ഥികളെ പുരസ്ക്കാരം നൽകി ആദരിക്കും.