Post Header (woking) vadesheri

വീട് കുത്തിപൊളിച്ചു മോഷണം നടത്താൻ ശ്രമം , പ്രതിയെ വീട്ടുകാർ ഓടിച്ചിട്ട് പിടികൂടി

Above Post Pazhidam (working)

ചാവക്കാട് : വീട് കുത്തി പൊളിച്ചു മോഷണം നടത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാളെ വീട്ടു കാർ ഓടിച്ചിട്ട് പിടികൂടി , ചാവക്കാട് തെക്കഞ്ചേരി അറയ്ക്കൽ വീട്ടിൽ ഉമ്മർ മകൻ കബീറിന്റെ വീട്ടിൽ മോഷണം നടത്തുന്നതിനിടെയാണ് പ്രതി തമിഴ് നാട് തെങ്കാശി അയ്യപ്പൻ മകൻ സേതു 34 പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് കബീറിന്റെ വീടിന്റെ പിറകു വശത്തെ വാതിൽ കല്ല് കൊണ്ട് ഇടിച്ചു പൊളിച്ചു അകത്തു കടന്നു കിടപ്പു മുറിയില അലമാര തു റ ന്ന് മോഷണം നടത്തുന്നതിനെ ശബ്‍ദം കേട്ട് വീട്ടു കാർ ഉണർന്ന് ബഹളം വെച്ചു

Ambiswami restaurant

തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളിലെ ഒരാളെ വീട്ടുകാർ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു . അപരൻ രക്ഷപ്പെട്ടു . വിവരം അറിഞ്ഞു എത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ചാവക്കാട് സി ഐ കെ എസ് സെൽവരാജ് എസ് ഐ കെ ഉമേഷ് , എ എസ് ഐ മാരായ ബാബു, ശ്രീരാജ്, എസ് സി പി ഒ മാരായ ഗീത ,തജ്ജുദീൻ സി പി ഒ മാരായ, ബിബിൻ, അബൂബക്കർ,ബിനീഷ്, പ്രദീപ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

Second Paragraph  Rugmini (working)