Post Header (woking) vadesheri

ടെറസിന് മുകളില്‍ കാല്‍ വഴുതി വീണ് വയോധികൻ മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ടെറസിന് മുകളില്‍ കാല്‍ വഴുതി വീണ് വയോധികൻ മരിച്ചു. ഗുരുവായൂര്‍ താമരയൂര്‍ നവ്യനഗറില്‍ കോമത്ത് പറമ്പില്‍ ആലത്തി വേലായുധന്‍ (66) ആണ് മരിച്ചത്. ഉച്ചയോടെ ടെറസിന് മുകളില്‍ കയറിയ വേലായുധനെ കാണാതെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് അവശനിലയില്‍ കണ്ടെത്തിയത്.

Ambiswami restaurant

ഉടനെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്കാരം നടത്തും . തങ്കമണിയാണ് ഭാര്യ. നിഷാദ്, വിഷ്ണു എന്നിവര്‍ മക്കളാണ്.

Second Paragraph  Rugmini (working)