Post Header (woking) vadesheri

വയോധികനു നേരെ വധ ശ്രമം, രണ്ട് പേർ അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട്: വാടകയും വൈദ്യുതി ബില്ലും ചോദിച്ചതിലുള്ള വിരോധത്താൽ വയോധി കനായ വാടകക്വാർട്ടേഴ്സ് ഉടമയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികളെ ചാവക്കാട് പോലീസ് പിടികൂടി. ചക്കംകണ്ടത്തുള്ള ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ബാലകൃഷ്ണന് (96) നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ത്യശൂർ റൂറൽ, കോഴിക്കോട് ജില്ലകളിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഒന്നാം പ്രതി സാജുദ്ദീൻ, തമിഴ്നാട്ടിൽ വധശ്രമവും മോഷണവുമടക്കം അറുപതോളം കേസുകളിൽ പ്രതിയായ രണ്ടാം പ്രതി ‘സാമ്പാർ മണി’ എന്ന ബജീഷ് മണി എന്നിവരാണ് അറസ്റ്റിലായത്

Srepathi

ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ചക്കംകണ്ടത്തെ ക്വാർട്ടേഴ്‌സിൽ അതിക്രമിച്ചുകയറിയ പ്രതികൾ, മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. രണ്ടാം പ്രതി ബജീഷ് മണി ബാലകൃഷ്‌ണനെ തടഞ്ഞുനിർത്തുകയും, ഒന്നാം പ്രതി സാജുദ്ദീൻ മാരകായുധമായ ചുറ്റിക ഉപയോഗിച്ച് തലയുടെ പിൻഭാഗത്തും ഇരു കൈകളിലും മൂക്കിലും അടിച്ചു ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. തലയിലേക്ക് അടിക്കാൻ ശ്രമിച്ചെങ്കിലും ബാലകൃഷ്‌ണൻ ഒഴിഞ്ഞുമാറിയതിനാലാണ് ജീവൻ രക്ഷപ്പെട്ടത്.

ഒന്നാം പ്രതി മുഹമ്മദ് സാജുദ്ദീൻ തൃശൂർ റൂറൽ, കോഴിക്കോട് എന്നിവിടങ്ങളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്ഷേത്രത്തിൽ നടന്ന മോഷണവും ഇയാൾ സമ്മതിച്ചിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയായ ബജീഷ് മണി എന്ന സാമ്പാർ മണി’ തമിഴ്‌നാട്ടിലെ കുപ്രസിദ്ധനായ ക്രിമിനലാണ്. തമിഴ്‌നാട്ടിൽ മാത്രം ഇയാൾക്കെതിരെ കൊലപാതകശ്രമം, ഭവന ഭേദനം, മോഷണം തുടങ്ങിയവ ഉൾപ്പെടെ 60-ഓളം കേസുകൾ നിലവിലുണ്ട്. തമിഴ്‌നാട് കൂടല്ലൂർ പോലീസ് മുമ്പ് ഇയാളെ വെടിവെച്ച് പിടികൂടിയിട്ടുമുണ്ട്.

ചാവക്കാട് പോലീസ് സ്റ്റേഷനിലെ നൈറ്റ് ഓഫീസർ എ.എസ്.ഐ വേണു, സി.പി.ഒമാരായ അരുൺ, അജിത്ത് ലാൽ, രതീഷ് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.

First Paragraph Jitesh panikar (working)