Post Header (woking) vadesheri

കോവളം സ്പാ പീഡനം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മായാ അറസ്റ്റിൽ

Above Post Pazhidam (working)

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ ആരോഗ്യകേന്ദ്രത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി. മായയെ (42) ആണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ അടുത്ത സുഹൃത്താണ് മായ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

Srepathi

ഒരുവർഷമായി മായയും അനുരൂപും സൗഹൃദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അനുരൂപിന്റെ ഫോണിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മായയെ അറസ്റ്റ് ചെയ്തത്. സ്പാ നടത്തിപ്പുകാരിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് മായയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത ആന്ധ്ര സ്വദേശിനിയായ പെൺകുട്ടിയെ സ്പായിലെത്തിച്ച ഇളയമ്മയെയും ഇവരോടൊപ്പം താമസിച്ചിരുന്ന യുവാവിനെയും ആന്ധ്രയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. സ്പാ നടത്തിപ്പുകാരായ സജിത്ത് കുമാർ (47), നിഷാന്ത് (46) എന്നിവരും കേസിൽ അറസ്റ്റിലായിട്ടുണ്ട്.

സെപ്റ്റംബർ 21ന് പെൺകുട്ടിയെ കാണാനില്ലെന്ന് ഇളയമ്മ നൽകിയ പരാതിയിലാണ് കോവളം പൊലീസ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ ഫോണിൽനിന്ന് കണ്ടെത്തിയ രണ്ട് ആധാർ കാർഡുകളിൽ ഒന്നിൽ പ്രായം 20 എന്നും മറ്റൊന്നിൽ 16 എന്നും രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് പൊലീസിന് സംശയം തോന്നിയത്.

First Paragraph Jitesh panikar (working)

തുടർന്നുള്ള അന്വേഷണത്തിലാണ് പെൺകുട്ടി സ്പായിൽ ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം പുറത്തുവന്നത്. പെൺകുട്ടിയെ സ്പായിലെത്തിച്ചതിൽ മായയ്ക്കുള്ള പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ അറസ്റ്റിലായവർ എല്ലാവരും റിമാൻഡിലാണ്. അനുരൂപിനെ നവംബർ രണ്ടിന് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ നീക്കം.