Post Header (woking) vadesheri

സ്‌പോൺസറെ ലഭിച്ചില്ലത്രെ ? , ഗുരുവായൂരിൽ വിളക്കാഘോഷം തുടങ്ങിയിട്ടും പെയിന്റിംഗ് കഴിഞ്ഞില്ല . .

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി വിളക്കാഘോഷം ആരംഭിച്ചു ദിവസങ്ങൾ പിന്നിട്ടിട്ടും .ക്ഷേത്ര ത്തിലെ പെയിന്റിംഗ് ജോലികൾ ഇത് വരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല പണ്ട് നാട്ടിൻ പുറങ്ങളിലെ സാധാരണക്കാരുടെ വീടുകളിൽ വിവാഹം നടക്കുമ്പോൾ തലേന്ന് കരക്കാർ വന്ന് കുമ്മായം അടിച്ചു കൊടുക്കുന്നത് പോലെയാണ്ഇവിടുത്തെ ജോലികൾ ,പെയിന്റിംഗ് നടത്താനുള്ള സ്‌പോൺസറെ കിട്ടാത്തത് കൊണ്ടാകും വൈകിയതെന്ന സംശയവും ഉയ രു ന്നു ണ്ട് ..

Srepathi

ഗുരുവായൂർ ഏകാദശി എന്നാണ് വരുന്നതാണെന്ന് ഒരു വർഷം മുൻപേ അറിയുന്നതാണ് . ഏകാദശിയുടെ ഒരു മാസം മുൻപ് വിളക്കാഘോഷം ആരംഭിക്കുമെന്ന് ദേവസ്വത്തിലെ എല്ലാവര്ക്കും മനഃ പാഠമാണ് എന്നിട്ടും വിളക്കാഘോഷം നടക്കുമ്പോഴാണ് പെയ്ന്റുമായി ജീവനക്കാർ ക്ഷേത്രത്തിനു മുകളിൽ തൂങ്ങിയ കിടന്നു പെയിന്റിംഗ് ജോലികൾ ചെയ്യുന്നത് ക്ഷേത്ര ത്തിലേക്ക് കടക്കുന്നവരുടെ തലയിലേക്ക് പലപ്പോഴും പെയിന്റ് തുള്ളികൾ തെറിച്ചു വീഴുന്നു എന്ന് പരാതി ഭക്തർക്കുണ്ട് .

ദേവസ്വം മരാമത്ത് വിഭാഗ ത്തിൽ ആവശ്യത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ ഉണ്ട്‌ . കോടികളുടെ നിർമാണ പ്രവർത്തികൾ ഊരാളുങ്കലിന് പതിച്ചു കൊടുക്കും ,ബാക്കിയുള്ളത് സ്പോണ്സര്മാരാണ് നിർമിച്ചു നൽകുന്നത് . പെയിന്റിംഗ് പോലുള്ള ചെറുകിട വർക്കുകളും ദേവസ്വം കരാർ നൽകിയാണ് നടത്തുന്നത് . ഇത് പോലും സമയത്തിന് ചെയ്യിപ്പിക്കാൻ മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല . ഗുരുവായൂർ മഹാക്ഷേത്രമായി വളർന്നെങ്കിലും ആ ഉയർച്ച ഉദ്യോഗസ്ഥരിൽ കാണുന്നില്ല എന്നാണ് ആക്ഷേപം. കരാർ നൽകുമ്പോൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ കരാർ എടുക്കുന്ന ആളുകളോട് നിർബന്ധിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയാത്തത് ചില കൊടുക്കൽ വാങ്ങലുകൾ കാരണ മാണത്രെ .

കൗസ്തുഭം റസ്റ്റ് ഹൌസ് കോടികൾ ചിലവഴിച്ചു അടുത്തിടെയാണ് പുതുക്കി പണിതത് . ഊരാളുങ്കലൈനായിരുന്നു അതിന്റെ നിർമാണചുമതല . അതിലുള്ള കടമുറികൾക്ക് മാസങ്ങൾ കഴിഞ്ഞിട്ടും ഷട്ടർ വെക്കാൻ സാധിച്ചിട്ടില്ല , ഷട്ടർ ഇല്ലാത്തതിനാൽ ഭിക്ഷാടകരുടെ രാത്രി സങ്കേതമായി ഈ കടമുറികൾ മാറി അനാശാസ്യം പോലും ഇവിടെ പതിവാണെന്ന് പരിസരത്തെ കടക്കാർ പറയുന്നു . ജോലികൾ സമയ ബന്ധിതമായി പൂർത്തിയാക്കി വാടകക്ക് നൽകാത്തതിനാൽ വൻ വരുമാന നഷ്ടമാണ് ദേവസ്വ ത്തിനു ഉണ്ടാകുന്നത് . .

First Paragraph Jitesh panikar (working)