
പോക്സോ,വായോധികന് രണ്ടു വര്‍ഷം കഠിനതടവ്

ചാവക്കാട്: പതിനാല് കാരനായ ആണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടര്ന്ന് ശല്യം ചെയ്ത 60-കാരന് രണ്ടു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. വെങ്കിടങ്ങു കരുവന്തല നാരായണപറമ്പത്തു വീട്ടില്‍ അനില്‍ കുമാറിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യല്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

2025 സെപ്റ്റംബറിലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. പിഴ അടക്കാത്ത പക്ഷം നാല് മാസം കൂടി അധികതടവ് അനുഭവിക്കണം. കുട്ടിയുടെ പരാതിയില്‍ വാടാനപ്പിള്ളി പോലീസ് കേസെടുത്ത് പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി.നിഷ എന്നിവര്‍ ഹാജരായി
മറ്റൊരു കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്കെതിരെയുള്ള വിചാരണ ചാവക്കാട് പോക്സോ കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. മറ്റു മൂന്നു കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസ് കുന്നംകുളം കോടതില്‍ നിലവിലുണ്ട്.
