Header 1 vadesheri (working)

വ്യാജ പരാതിയിൽ വയോധികന് നേരെ പോലീസിന്റെ മൂന്നാം മുറ , ചാവക്കാട് മഹാത്മ കൾച്ചറൽ സെന്റർ പ്രതിഷേധിച്ചു

Above Post Pazhidam (working)

ചാവക്കാട്: സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ കുടുംബ കലഹത്തിന്റെ പേരിൽ നൽകിയ വ്യാജ പരാതിയിൽ വയോധികനെ മർദിച്ചു മൃതപ്രായനാക്കിയ ചാവക്കാട് പോലീസ് നടപടിയിൽ മഹാത്മാ കൾച്ചറൽ സെന്റർ പ്രതിഷേധിച്ചു ചാവക്കാട് ആശുപത്രി റോഡ് കോഴികുളങ്ങര പുതുവീട്ടിൽ പി.വി.അഷറഫലി(80) ആണ് പൊലീസിന്റെ ക്രൂരമായ മർദനത്തിൽ കേൾവിയും,പല്ലും നഷ്ടപ്പെട്ട് നട്ടെല്ലിനും ദേഹമാസകലവും പരിക്കേറ്റ് ദിവസങ്ങളായി ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് .

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

അഷറഫലിയെ ക്രൂരമായി മർദിച്ചവശനാക്കിയ ചാവക്കാട് എസ്എച്ച്ഒ കെ.എസ്‌.സെൽവരാജിനെതിരെ നീതിയുക്തമായ നടപടി സ്വീകരിക്കണമെന്ന് ചാവക്കാട് മഹാത്മ കൾച്ചറൽ സെന്റർ ട്രഷറർ ജമാൽ താമരത്ത് ആവശ്യപ്പെട്ടു.അഷറഫലി ചാവക്കാട് മഹാത്മ കൾച്ചറൽ സെന്ററിന്റെ അംഗം കൂടിയാണ്