Post Header (woking) vadesheri

പ്ലസ്‌ വൺ പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് ഫലം 13ന് പ്രസിദ്ധീകരിക്കും

Above Post Pazhidam (working)

തൃശൂർ : ഹയർസെക്കന്ററി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് ഫലം സെപ്റ്റംബർ 13 ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്. ജില്ലയിൽ ഒരുക്കം പദ്ധതിയുടെ ഭാഗമായി 165 സ്കൂളുകളിൽ ട്രയൽ പരിശോധിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ട്.

Arya bhavan inner

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary Admission” എന്ന ലിങ്കിലൂടെ ഹയർസെക്കന്ററി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് കാൻഡിഡേറ്റ് ലോഗിൻ-എസ് ഡബ്ല്യു എസ് (Candidate Login-SWS) എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ ട്രയൽ റിസൾട്ട്സ് (Trial Results) എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്. ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ, എയ്ഡഡ്, ഹയർസെക്കന്ററി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കുകളിൽ നിന്ന് തേടാം.

Second Paragraph  Sarovaram(working)

അപേക്ഷകർക്കുള്ള വിശദ നിർദ്ദേശങ്ങളും ഇതേ വെബ്സൈറ്റിൽ ലഭ്യമാണ്. സെപ്റ്റംബർ 16ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ എഡിറ്റ് ആപ്ലിക്കേഷൻ( Edit Application) എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകളും ഉൾപ്പെടുത്തലുകളും സെപ്റ്റംബർ 16 ന് വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്തുവാനുള്ള അവസാന അവസരമാണിത്. ബോണസ് പോയൻ്റ് ലഭിക്കുന്ന ഏതെങ്കിലും രേഖകൾ ഉണ്ടങ്കിൽ പുതുതായി കൂട്ടി ചേർക്കാനും അവസരമുണ്ട്. ട്രയൽ അലോട്ട്മെൻ്റിൽ അപേക്ഷിച്ച ഓപ്ഷനുകൾ മാറ്റാനും പുതിയ ഓപ്ഷനുകൾ കൂട്ടി ചേർക്കാനും സാധിക്കും.

Third paragraph Saravan bhavan

ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് ട്രയൽ അലോട്ട്മെൻറ് റിസൾട്ട് പരിശോധിക്കുന്നതിനും അപേക്ഷയിൽ തിരുത്തലുകൾ ഉൾപ്പെടുത്തലുകൾ എന്നിവ നടത്തുന്നതിനും വേണ്ട സാങ്കേതിക സഹായം ജില്ലയിലെ എല്ലാ സർക്കാർ, എയ്ഡഡ്, ഹൈസ്കൂൾ, ഹയർസെക്കന്ററി സ്കൂളുകളിലേയും ഹെൽപ് ഡെസ്കുകളിലൂടെ തേടാവുന്നതാണെന്ന് ഹയർസെക്കന്ററി ജില്ലാ കോർഡിനേറ്റർ വി എം കരീം അറിയിച്ചു.

First Paragraph Jitesh panikar (working)