തൃശൂരിൽ 2,451 പേര്‍ക്ക് കൂടി കോവിഡ് , ടി പി ആർ 23.50%

Above Post Pazhidam (working)

തൃശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 2,451 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,845 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,394 ആണ്. തൃശൂര്‍ സ്വദേശികളായ 65 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,49,648 ആണ്. 4,24,481 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.50% ആണ്.

Poonthanam

Vasudev Inn

ജില്ലയില്‍ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 2,435 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 പേര്‍ക്കും , ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 181 പുരുഷന്‍മാരും 189 സ്ത്രീകളും 10 വയസ്സിനു താഴെ 81 ആണ്‍കുട്ടികളും 73 പെണ്‍കുട്ടികളുമുണ്ട്.

First Paragraph Jitesh panikar (working)

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

Rugmani 700-200

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 188
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 515
സര്‍ക്കാര്‍ ആശുപത്രികളില്‍ – 342
സ്വകാര്യ ആശുപത്രികളില്‍ – 511
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 1160

കൂടാതെ 18,227 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,852 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 272 പേര്‍ ആശുപത്രിയിലും 2,580 പേര്‍ വീടുകളിലുമാണ്.

10,432 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3,391 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 6,862 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 179 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 30,60,737 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ആലപ്പാട്, അയ്യന്തോള്‍, മുല്ലശ്ശേരി, കടപ്പുറം, വെളളാങ്കല്ലൂര്‍, പുത്തന്‍ച്ചിറ, പെരിഞ്ഞനം, വാടാനപ്പിളളി, എലഞ്ഞിപ്ര, അരിമ്പൂര്‍, അവിണിശ്ശേരി, പൂമല, പാമ്പൂര്‍, പടിയൂര്‍, വേളൂക്കര, ദേശമംഗലം, മുളളൂര്‍ക്കര എന്നിവിടങ്ങളില്‍ നാളെ (13ന് ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

                 ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 49,778 41,948
മുന്നണി പോരാളികള്‍ 40,123 27,679
18-44 വയസ്സിന് ഇടയിലുളളവര്‍ 7,82,951 1,05,630
45 വയസ്സിന് മുകളിലുളളവര്‍ 11,52,781 5,91,359
ആകെ 20,25,633 7,66,616