Post Header (woking) vadesheri

.വീടിന് മുന്നിൽ മൂത്രമൊഴിക്കുന്നത് ചോദ്യംചെയ്ത വയോധികന് ക്രൂരമായ മർദനം .

Above Post Pazhidam (working)

ഗുരുവായൂർ : .വീടിന് മുന്നിൽ മൂത്രമൊഴിക്കുന്നത് ചോദ്യംചെയ്തതിന് വയോധികന് ക്രൂരമായി മർദ്ദനമേറ്റു. കോട്ടപ്പടി മെയിൻ റോഡിൽ പൂലോത്ത് രാമചന്ദ്രൻ (62)നാണ് മർദ്ദനമേറ്റത്.
രണ്ടംഗ സംഘമാണ് ആക്രമിച്ചത്.ഞായറാഴ്ച രാത്രി മുറ്റത്ത് നിൽക്കുന്നതിനിടെ
ബൈക്കിലെത്തിയ അക്രമി സംഘം വീട്ടിനു മുന്നിൽ മൂത്രമൊഴിക്കുമ്പോൾ മാറി ഒഴിക്കണമെന്ന് പറഞ്ഞതിനാണ് രോഗിയായ രാമചന്ദ്രനെ മർദ്ദിച്ചത്.

Ambiswami restaurant

Second Paragraph  Rugmini (working)

അരയിൽ സൂക്ഷിച്ചിരുന്ന ബിയർ കുപ്പി കൊണ്ടാണ് ആക്രമണം നടത്തിയത്. 2 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. മർദ്ദനമേറ്റ് അവശനായ രാമചന്ദ്രൻ വിടിന് മുന്നിൽ കിടക്കുന്നത് കണ്ട വഴിയാത്രക്കാർ വീട്ടുകാ രെ അറിയിക്കുകയായിരുന്നു. തലയിൽ പരിക്കുണ്ട്. രണ്ട് കൈകളിലായി 5 വിരലുകൾ ഒടിഞ്ഞിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രാമച ന്ദ്രനെ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുവായൂർ പൊലിസിൽ പരാതി നൽകി.പരിസരത്തെ സി സി ക്യാമറകൾ പരിശോധിച്ചതിനെ തുടർന്ന് പ്രതികളെ സംബന്ധിച്ച് വിവരം ലഭിച്ചതായി പൊലിസ് പറഞ്ഞു