തൃശൂരിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചത് 16.95 ലക്ഷം പേർ മാത്രം

Above Post Pazhidam (working)

തൃശ്ശൂര്‍ : ജില്ലയില്‍ ഇതുവരെ 16,95,080 പേര്‍ക്ക് ആണ് ഡോസ് വാക്സിൻ നൽകിയിട്ടുള്ളത്. ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർ 23,32,202 പേരുമാണ് ജില്ലയിൽ അകെ 40,27,282 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തതായി ആരോഗ്യ വകുപ്പ് വാർത്ത കുറിപ്പിൽ അറിയിച്ചു ജില്ലയിൽ തിങ്കളാഴ്ച 237 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 632 പേര്‍ രോഗമുക്തരായി.

Poonthanam

Vasudev Inn

ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,520 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,41,019 ആണ്. 5,34,515 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ തിങ്കളാഴ്ച സമ്പര്‍ക്കം വഴി 232 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 02 പേര്‍ക്കും , ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

First Paragraph Jitesh panikar (working)

Rugmani 700-200

4,603 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 974 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 3,325 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 304 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 36,80,974 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.15% ആണ്