Header 1 vadesheri (working)

വനം കൊള്ള , കെ.എസ്‌.യു ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസ് ഉപരോധിച്ചു

Above Post Pazhidam (working)

തൃശൂർ: സർക്കാർ ഉത്തരവിനെ മറവിൽ മരം വെട്ടി നടത്തിയവർക്കെതിരെ നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്‌.യു തൃശൂർ ജില്ലാ കമ്മിറ്റി പറവട്ടാനിയിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസ് ഉപരോധിച്ചു. കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു. ലക്ഷങ്ങൾ വിലവരുന്ന മരങ്ങളാണ് സർക്കാർ സർക്കാർ ഉത്തരവിന്റെ മറവിൽ മരംവെട്ട് മാഫിയ വെട്ടിമാറ്റിയതെന്ന് ജോൺ ഡാനിയൽ പറഞ്ഞു.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ഉന്നത ഭരണ നേതൃത്വത്തിന്റെ അറിവോടെയാണ് മരംവെട്ട് നടന്നിട്ടുള്ളത്. സർക്കാർ മരം വെട്ടാനുള്ള ഉത്തരവ് മരവിപ്പിച്ചു എന്ന് പറഞ്ഞതിന് ശേഷവും മരംവെട്ട് തെളിവുണ്ടെന്ന് ജോൺ ഡാനിയൽ പറഞ്ഞു. കെഎസ്‌യു ജില്ലാ പ്രസിഡൻറ് മിഥുൻ മോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് ഡേവിഡ് കുര്യൻ. ജില്ലാ ജനറൽ സെക്രട്ടറിമാരായ വി എസ് ഡേവിഡ്, മുഹമ്മദ് സറൂഖ്‌, എബിമോൻ തോമസ്, ബ്ലോക്ക് പ്രസിഡൻറ് വിഷ്ണുചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.