Madhavam header
Above Pot

വ്യാപാരികൾക്കും ജീവിക്കണം, ഗുരുവായൂർ മണ്ഡലം കോൺഗ്രസ്

ഗുരുവായൂർ: വ്യാപാരികൾക്കും ജീവിക്കണം എന്നാവശ്യപ്പെട്ട് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് അധികാരികൾക്ക് നിവേദനം നൽകി. വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ടുള്ള കോവിഡ് നിയന്ത്രണം പിൻവലിക്കുക, കോവിഡ് നിയന്ത്രണങ്ങളൊടെ നിയമങ്ങൾ പാലിച്ച് കൊണ്ട് സ്ഥാപനങ്ങൾ തുറന്ന് പ്രവൃത്തിക്കുവാൻ അനുവദിക്കുക, വ്യാപാരികൾക്ക്‌ പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിക്കുക, വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുകയും അതേ സമയം ഓൺലൈൻ കുത്തക വ്യാപാരികൾക്ക് പൂർണ്ണമായ പ്രവർത്തനാനുമതി നൽകുകയും ചെയ്യുന്ന സർക്കാർ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക,

Astrologer

വായ്പകൾക്ക് മൊറട്ടൊറിയം മാത്രം നൽകാതെ പലിശ ഒഴിവാക്കുകയും ചെയ്യുക, നികുതി ഇളവുകൾ പ്രഖ്യാപിക്കുക, അടിയന്തിരമായി ഈ മേഖലയിലെ വ്യാപാര സംഘടനകളെയും, രാഷ്ട്രീയ കക്ഷികളെയും വിളിച്ച് ചേർത്ത് ഇതിനൊരു പരിഹാരം കാണുക, ഗുരുവായൂരിലെ വ്യാപാരി സമൂഹം വളരെ അധികം ആശങ്കയിലാണെന്നും യോഗം വിലയിരുത്തി, കച്ചവട സമൂഹത്തിനും ജീവിക്കണം, ഇത് സംബന്ധിച്ച് എം. എൽ .എ.ക്കും ,നഗരസഭ ചെയർമാനും, ജില്ലാ കളക്ടർക്കും നിവേദനം നൽകി, ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യോഗത്തിൽ പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ അധ്യക്ഷനായി, ബാലൻ വാറണാട്, കെ.പി.എ.റഷീദ്, ,സ്റ്റീഫൻ ജോസ്, ഷൈൻമനയിൽ, ശശി വല്ലാശ്ശേരി, പി.കെ.ജോർജ്.മണി ചെമ്പകശ്ശേരി, എന്നിവർ സംസാരിച്ചു

Vadasheri Footer