കാര്‍ഷിക വിഭവങ്ങളുടെ മൂല്യവര്‍ദ്ധിത സാധ്യതകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും : മന്ത്രി വി എസ് സുനില്‍കുമാര്‍

">

ഗുരുവായൂർ : സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഷിക വിഭവങ്ങളുടെയും മൂല്യവര്‍ദ്ധിത സാധ്യതകള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് വൈഗയുടെ ലക്ഷ്യമെന്നും കഴിഞ്ഞ രണ്ട് വൈഗയിലൂടെ നിരവധി സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക് കൈമാറാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വാല്യൂ അഡിഷന്‍ ഫോര്‍ ഇന്‍കം ജനറേഷന്‍ ഇന്‍ അഗ്രികള്‍ച്ചര്‍ എന്നതാണ് വൈഗയുടെ വിശദരൂപം, അതാണ് വൈഗയുടെ ലക്ഷ്യവും കഴിഞ്ഞ കാലയളവില്‍ ഈ ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ ഒരു പരിധി വരെ വൈഗയ്ക്ക് കഴിഞ്ഞതായി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

തൃശൂര്‍ ആസൂത്രണ ഭവന്‍ ഓഡിറ്റോറിയത്തില്‍ വൈഗ 2018 ന്‍റെ സ്വാഗതസംഘരൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബര്‍ 27 മുതല്‍ 30 വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്താണ് വൈഗ 2018 സംഘടിപ്പിക്കുക. കര്‍ഷകരെ, കാര്‍ഷിക മൂല്യവര്‍ദ്ധിത സംരംഭകരാക്കി മാറുകയാണ് വൈഗയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി കേരളത്തിലെ ആദ്യ അഗ്രോപാര്‍ക്ക്കണ്ണാറ വാഴപ്പഴഗവേഷണ കേന്ദ്രത്തില്‍ തുടങ്ങും. തേന്‍, വാഴപ്പഴം അടിസ്ഥാനമാക്കിയാണിത്. ഇതിന്അനുമതി ലഭിച്ചു കഴിഞ്ഞു. കേന്ദ്രതോട്ടവിള ഗവേഷണസ്ഥാപനം സംഘടിപ്പിക്കുന്ന കൃഷി ഉന്നതി മേളയും വൈഗയോടൊപ്പം നടക്കുമെന്നു മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Sponsors