മലയാളിയുടെ പ്രബുദ്ധത അഴിച്ചുപണിയണം : സണ്ണി എം കപിക്കാട്

">

തൃശ്ശൂർ : മലയാളിയുടെ പ്രബുദ്ധത അഴിച്ചു പണിയണമെന്നും ഇതിലൂടെയാവണം നവോത്ഥാനത്തിന്‍റെ തുടര്‍ച്ച ഉണ്ടാവേണ്ടതെന്നും സാംസ്കാരിക ചിന്തകന്‍ സണ്ണി എം. കപിക്കാട്. കേരള സാഹിത്യ അക്കാദമിയില്‍ ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികാഘോഷത്തിന്‍റെ രണ്ടാം ദിവസത്തില്‍ നവോത്ഥാനം: മനസിലാക്കപ്പെടേണ്ട വിധങ്ങള്‍ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പാരമ്പര്യമായ ആചാരപരതയെ ലംഘിക്കുന്ന സാമൂഹ്യ മാറ്റങ്ങളാണ് ഇന്ന് ഉണ്ടാവേണ്ടത് . ഇതിന് ധര്‍മബോധത്തിന്‍റെ വേരുകള്‍ എവിടെയെന്ന് അന്വേഷിക്കേണ്ടതുണ്ട് . ഇത് മനസിലാക്കിയാല്‍ മനുഷ്യനെ നവീകരിക്കാനുള്ള വഴികള്‍ തെളിയുമെന്നും സണ്ണി എം. കപിക്കാട് വ്യക്തമാക്കി. കേരളത്തില്‍ നവോത്ഥാനം തുടരെ തുടരെയുള്ള ആചാരലംഘനത്തിലൂടെയാണ് സാധ്യമായത്. ഇത് ഗുരുകുല സമ്പ്രദായമടക്കമുള്ള പലതിനേയും അട്ടിമറിച്ചു. കേരളത്തിന്‍റെ സാമൂഹ്യ ഘടനയെ ഉടച്ചുവാര്‍ത്ത നവോത്ഥാനം വിജയിക്കാന്‍ കാരണം അതിന് കൊളോണിയല്‍ ബന്ധമുന്നെതായിരുന്നു. ബ്രിട്ടീഷുകാരിലൂടെയും മറ്റും കൈവന്ന സമരരൂപങ്ങളുടെ മറ്റൊരു രീതിയായും നവോത്ഥാനത്തെ കാണാം.

ദേശീയ പ്രസ്ഥാന കാലത്ത് സമുദായത്തില്‍ നിന്നും വര്‍ഗത്തിലേക്ക് സമൂഹം മാറ്റപ്പെട്ടു. ജാതി പൊതുവെ ഇല്ലാതായെങ്കിലും വീട്ടകങ്ങളില്‍ ഇന്നും അതിന് ശക്തിയുണ്ട് . ശരീരവും മനസ്സും 18-ാം നൂറ്റാണ്ടി ലേതുപോലെയാക്കി ജീവിക്കുന്ന ഒരു സമൂഹത്തെയാണ് മാറ്റിയെടുക്കുകയാണ് ഇന്നിന്‍റെ കടമയെന്നും സണ്ണി എം.കപിക്കാട് പറഞ്ഞു.

ആചാരങ്ങളുടെ തടവറയില്‍ നിന്ന് മനുഷ്യബന്ധങ്ങളെ സ്വതന്ത്രമാക്കണമെന്ന് പ്രഭാഷണത്തില്‍കെ.ഇ.എന്‍ പറഞ്ഞു. അശുദ്ധം എന്നത് ശരീര കേന്ദ്രമായ ഒരു വാദമാണ്. കേരളത്തില്‍ കാലങ്ങളായി ജാതി പ്രത്യയശാസ്ത്രമാണ് പൗരോഹിത്യത്തിലൂടെ സംരക്ഷിക്കപ്പെടുന്നത്. ഇതിനൊരു മാറ്റം വേണമെന്നാണ്കാലം ആവശ്യപ്പെടുന്നത് നവോത്ഥാനത്തിന്‍റെ മൂല്യങ്ങള്‍ ഇക്കാലത്ത് പ്രസക്തമാവുന്നത് ഇത്തരണുത്തിലാണ്. കീഴാള, സവര്‍ണ നവോത്ഥാന മുന്നേറ്റങ്ങളാണ് രാജ്യത്ത് പല ഘട്ടങ്ങളിലായി നിലനിന്നിരുന്നതെങ്കില്‍ കേരളത്തില്‍ ഇവ രും ഒരേ കാലത്ത് ഒരേ പോലെ പ്രവര്‍ത്തിച്ചിരുന്നു. കെ ഇ എന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors