Madhavam header
Above Pot

വിശ്വാസികളും ,അവിശ്വാസികളും തമ്മിലുള്ള നേര്‍ക്കുനേര്‍നേര്‍ പോരാട്ടമാണ് ശബരിമലയിൽ : പി എസ് ശ്രീധരൻ പിള്ള

ഗുരുവായൂര്‍: വിശ്വാസികളും, അവിശ്വാസികളും തമ്മിലുള്ള നേര്‍ക്കുനേര്‍നേര്‍ പോരാട്ടമാണ് ശബരിമലവിഷയത്തില്‍ എന്‍.ഡി.എ സ്വീകരിച്ചിട്ടുള്ളതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ശരണമന്ത്രത്തിന്റെ ശക്തിയെ പോലീസിന്റെ ലാത്തികൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പിണറായിയുടെ പോലീസിന്, ഈ ശക്തിയും, ഈ ആയുധബലവും പോരെന്നും ശ്രീധരന്‍പിള്ള പരിഹസിച്ചു. ശബരിമല സംരക്ഷണ രഥയാത്രക്ക് ഗുരുവായൂരില്‍ നല്‍കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

. ഈ സമരം സുപ്രീംകോടതിയുടെ വിധിക്കെതിരല്ല. ശബരിമലയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവരോടുള്ള ധര്‍മ്മസമരമാണ്. ഈ സമരത്തെ ചോരയില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചാല്‍ അതിന് മുതിരുന്നവര്‍ ഒടുവില്‍ പശ്ചാത്തപിക്കേണ്ടിവരും. പറഞ്ഞ പ്രസംഗത്തില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. ആ വിഷയത്തില്‍ മലക്കം മറിഞ്ഞുവെന്ന് പറയുന്ന പിണറായി സര്‍ക്കാരാണ് കാലതാമസമില്ലാതെ മലക്കംമറിയാന്‍ പോകുന്നതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേർത്തു . 98-ശതമാനം വിശ്വാസികളുള്ള കേരളത്തില്‍ വെറും രണ്ടുശതമാനം മാത്രം അവിശ്വാസികളായ കമ്മ്യൂണിസ്റ്റുകോമാളികളുടെ വെപ്രാളം തികച്ചും അപഹാസ്യമാണെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.

Astrologer

ബി.ഡി.ജെ.എസ്.സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. . ഞങ്ങളെ സംബന്ധിച്ചിടത്തോളം പിണറായി വിജയന്‍ ഇരട്ട ചങ്കനല്ല, മറിച്ച് ഓട്ടചങ്കനാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന സമിതിയംഗം ദയാന്ദന്‍ മാമ്പുള്ളി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ്, , ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സുനിതാവിശ്വനാഥ്, സംസ്ഥാന ന്യൂനപക്ഷ മോര്‍ച്ച പ്രസിഡണ്ട് അഡ്വ: നോബിള്‍മാത്യു, ബി.ജെ.പി വക്താവ് അഡ്വ: ബി. ഗോപാലകൃഷ്ണന്‍, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീളാനായക്, ബി.ജെ.പി സംസ്ഥാന സമിതിയംഗം പി.എം. ഗോപിനാഥ്, ബി.ജെ.പി ജില്ല പ്രസിഡണ്ട് എ. നാഗേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പ്രകാശ്ബാബു എന്നിവര്‍ സംസാരിച്ചു.

Vadasheri Footer