Header 1 = sarovaram
Above Pot

രാജ്യം കോണ്‍ഗ്രസിന്‍റെ പ്രസക്തി തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു: ഉമ്മൻ ചാണ്ടി

ചാവക്കാട്: കോണ്‍ഗ്രസിനെ നശിപ്പിച്ചേ അടങ്ങൂവെന്ന് പ്രഖ്യാപിച്ചവര്‍ പോലും ഇന്ന് കോണ്‍ഗ്രസിനെ ഉറ്റുനോക്കുകയാണെന്ന്എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു .ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ എം.വി.അബൂബക്കര്‍, കെ.ബീരു എന്നിവരുടെ അനുസ്മരണവും പുരസ്കാര വിതരണവും ചാവക്കാട് തിരുവത്രയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

രാജ്യം കോണ്‍ഗ്രസിന്‍റെ പ്രസക്തി തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു,വിമര്‍ശിച്ചവര്‍ പോലും കോണ്‍ഗ്രസിലാണ് രാജ്യത്തിന്‍റെ പ്രതീക്ഷയെന്നും കോണ്‍ഗ്രസ് രാജ്യത്തെ രക്ഷപ്പെടുത്തണമെന്നും ചിന്തിക്കുന്നു.നാലര വര്‍ഷത്തെ രാജ്യത്തിന്‍റെ അനുഭവം കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിന്‍റെ അഭാവവും തിരിച്ചറിയാനുള്ള അവസരം ജനങ്ങള്‍ക്കു നല്‍കി-ഉമ്മന്‍ ചാണ്ടി പറഞ്ഞു.പരിപാടിയില്‍ എ.ഐ.സി.സി.അംഗവും തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്‍റുമായിരുന്ന എം.വി.അബൂബക്കറിന്‍റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ കര്‍മ്മശ്രേഷ്ഠ പുരസ്കാരം കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന് ഉമ്മന്‍ ചാണ്ടി സമ്മാനിച്ചു.

Astrologer

ചാവക്കാട് നഗരസഭയുടെ പ്രഥമ ചെയര്‍മാനായിരുന്ന കെ.ബീരു സ്മാരക ജീവകാരുണ്യ പുരസ്കാരം ഇ.പി.മൂസഹാജിക്കു വേണ്ടി ബന്ധു അലിയാര്‍ ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് ഏറ്റുവാങ്ങി.ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്‍റ് കെ.വി.ഷാനവാസ് അധ്യക്ഷനായി.ഡി.സി.സി. പ്രസിഡന്‍റ് ടി.എന്‍.പ്രതാപന്‍,മുന്‍ മന്ത്രി കെ.പി.വിശ്വനാഥന്‍,ഒ.അബ്ദുറഹിമാന്‍ കുട്ടി,പി.എ.മാധവന്‍,ടി.വി.ചന്ദ്രമോഹന്‍,ജോസഫ് ചാലിശ്ശേരി,കെ.നവാസ്,പി.യതീന്ദ്രദാസ്,സി.എ.ഗോപപ്രതാപന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Vadasheri Footer