Madhavam header
Above Pot

ചെമ്പൈ സംഗീതോൽസവത്തിൽ ഇതുവരെ 1,400 പേർ സംഗീതാർച്ചന നടത്തി

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ പ്രത്യേക കച്ചേരിയിൽ സിത്താർ മാന്ത്രികൻ അ ഷിം ചൗധരിയുടെ സിത്താർ കച്ചേരി നിറഞ്ഞ കയ്യടിയോടെ ആസ്വാദക വൃന്ദം ഏറ്റുവാങ്ങി ഞായറാഴ്ച രാത്രി 8 മുതൽ 9 വരെയാണ് സിത്താറിൽ മാസ്മരികത തീർത്തത് .രത്നശ്രീ അയ്യർ തബലയിൽ പിന്തുണ നൽകി .വൈകീട്ട് 6 മുതൽ 7 വരെ ഗായത്രി വെങ്കട്ടരാമന്റെ കച്ചേരിക്ക് മൈസൂർ ശ്രീകാന്ത് ചെന്നൈ വയലിനിലും , നാഞ്ചിൽ അരുൾ മൃദംഗത്തിലും ഹരിപ്പാട് എസ് ആർ ശേഖർ ഘടത്തിലും പക്കമേളമൊരുക്കി . തുടർന്ന് മഹാരാജപുരം എസ് ഗണേഷ് വിശ്വ നാഥന്റെ കച്ചേരിക്ക് വിവി സുരേഷ് വയലിനിലും ചേർത്തല ദിനേശ് മൃദംഗത്തിലും വിഷ്ണു വി കമ്മത്ത് ഗഞ്ചിറ യിലും പക്കമേളം തീർത്തു .ചെമ്പൈ സംഗീതോൽ സവം ആരംഭിച്ച നവംബർ 5 മുതൽ 11 വരെ 1400 ലേറെ പേർ സംഗീത മണ്ഡപത്തിൽ സംഗീതാർച്ചന നടത്തി .

Vadasheri Footer