കക്ഷി ആരാണെന്ന് പോലും ചോദിക്കാതെ നിയമോപദേശം കൊടുത്ത പിള്ളസാർ മാസാണ്: വി ടി ബലറാം

ഗുരുവായൂർ : ശബരിമല നടയടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് മാറ്റിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയെ ട്രോളി കോൺഗ്രസ് നേതാവ് വി.ടി.ബൽറാം രംഗത്തെത്തി. ക്ലയന്റ് ആരാണെന്ന് പോലും ചോദിക്കാൻ മെനക്കെടാതെ ലീഗൽ അഡ്വൈസ് നൽകിയ പിള്ളസാർ മാസാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു. എന്നാൽ പിള്ള മാസല്ലെന്നും മറിച്ച് മരണമാസാണെന്നുമാണ് ഈ പോസ്‌റ്റിന് താഴെ ചിലർ കമന്റ് ചെയ്‌തിരിക്കുന്നത്.