Madhavam header
Above Pot

“ബെല്ലാരി രാജ” മുൻ മന്ത്രി ജ​നാ​ർ​ദ​ന റെ​ഡ്​​ഡിതട്ടിപ്പ് കേസിൽ അറസ്റ്റിൽ

ബംഗളൂരു: സാമ്പത്തിക തട്ടിപ്പ്​ കേ​സി​ൽ ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ ജ​നാ​ർ​ദ​ന റെ​ഡ്​​ഡിയെയും സഹായി അലി ഖാനെയും സെൻട്രൽ ക്രൈംബ്രാഞ്ച്​ അറസ്​റ്റ്​ ചെയ്​തു. കൃത്യമായ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്​ഥാനത്തിലാണ്​ ജനാർദ്ദന റെഡ്ഡിയെ അറസ്​റ്റ്​ ചെയ്യാൻ തീരുമാനിച്ചതെന്ന്​ അന്വേഷണ തലവൻ അലോക്​ കുമാർ അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന്​ ഒരു ദിവസം മുന്നേയാണ്​ അറസ്​റ്റ്​.

മന്ത്രിയായിരിക്കെ സാമ്പത്തിക തട്ടിപ്പ്​ കേസിൽ നിന്ന്​ ഒഴിവാക്കാൻ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ ഉദ്യോഗസ്​ഥനെ സ്വാധീനിക്കാനായി ആം​ബി​ഡൻറ്​ ഗ്രൂപ്പ്​ ഉടമ സൈ​ദ് ഫ​രീ​ദ് അ​ഹ​മ്മ​ദിനോട്​ കോഴ കൈപ്പറ്റിയെന്നതാണ്​ കേസ്​​. നിക്ഷേപകരിൽ നിന്നും 600 കോടി രൂപ തട്ടിയെടുത്തെന്ന ആരോപണം നേരിടുന്ന കമ്പനിയാണ്​ ആമ്പിഡൻറ്​ ഗ്രൂപ്പ്.​

Astrologer

കേസിൽ ക്രൈംബ്രാഞ്ച്​ ശനിയാഴ്​ചയും ജനാർദ്ദന റെഡ്ഡിയെ ചോദ്യം ചെയ്​തിരുന്നു. ചാ​മ​രാ​ജ്പേ​ട്ടി​ലെ സി.​സി.​ബി ഒാ​ഫി​സി​ൽ എ.​സി.​പി വെ​ങ്കി​ടേ​ഷ് പ്ര​സ​ന്ന​യു​ടെ നേ​തൃ​ത്വ​ത്തി​ലായിരുന്നു ചോ​ദ്യം​ചെ​യ്യ​ൽ. എന്നാൽ, പല ചോദ്യങ്ങളിൽ നിന്നും റെ​ഡ്​​ഡി ഒഴിഞ്ഞു മാറു‍കയാണുണ്ടായത്​.

ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങളെ കുറിച്ച് അ​ഭി​ഭാ​ഷ​ക​നി​ലൂ​ടെ​യും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് അ​റി​യു​ന്ന​തെ​ന്നും പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച് അറിവി​ല്ലെ​ന്നു​മാ​ണ് റെ​ഡ്​​ഡി മൊ​ഴി ന​ൽ​കിയ​ത്. ആം​ബി​ഡന്‍റ് ക​മ്പ​നി ഉ​ട​മ സൈ​ദ് ഫ​രീ​ദ് അ​ഹ​മ്മ​ദ് ന​ൽ​കി​യ െമാ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തിൽ 20ഒാ​ളം ചോ​ദ്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണസം​ഘം ത​യാ​റാ​ക്കി​യത്.

ഖ​നി അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ജ​നാ​ർ​ദ​ന റെ​ഡ്​​ഡി​ക്ക് 2015ലാ​ണ് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​ത്. കേ​സി​നെ​ തു​ട​ർ​ന്ന് ജന്മ നാ​ടാ​യ െബ​ള്ളാ​രി​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്നും സു​പ്രീം​കോ​ട​തി വി​ല​ക്കി​യി​ട്ടു​ണ്ട്. ജ​നാ​ർ​ദ​ന റെ​ഡ്​​ഡി​ക്കെ​തി​രാ​യ കേ​സ് ക​ർ​ണാ​ട​ക​യി​ൽ ബി.െ​ജ.​പി​ക്കും വലിയ തി​രി​ച്ച​ടി​ നൽകുമെന്നാണ് റിപ്പോർട്ട്

Vadasheri Footer