പാർക്കിങ്ങ് ഫീസിനെ ചൊല്ലി വിവാദം കത്തുമ്പോഴും , ഗുരുവായൂരിൽ വാഹനം പാർക്ക് ചെയ്യാൻ ഇടമില്ലതെ ഭക്തർ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ബഹു നില വാഹന പാർക്കിങ്ങ് സമുച്ചയത്തിലെ പാർക്കിങ്ങ് ഫീസിനെ ചൊല്ലിയുള്ള വിവാദം കത്തുമ്പോഴും വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ നെട്ടോട്ടത്തിലാണ് ഗുരുവായൂരിൽ എത്തുന്ന ഭക്തർ . ഞായറഴ്ച രാവിലെ വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത് .വാഹനം പാർക്ക് ചെയ്യാൻ ഇടമില്ലാതെ രാവിലെ ഇന്നർ റിങ്ങ് റോഡിൽ വാഹനങ്ങൾ പ്രദിക്ഷണം നടത്തി കൊണ്ടിരിക്കുകയായിരുന്നു . മൾട്ടി ലെവൽ പാർക്കിങ് സമുച്ചയം തുറന്നു കൊടുത്തതോടെ നേരത്തെ പാർക്കിങ്ങിന് ഉപയോഗിച്ചിരുന്ന പാർക്കിങ്ങ് ഗ്രൗണ്ട് അധികൃതർ അടച്ചു പൂട്ടി. ദേവസ്വം മെഡിക്കൽ സെന്റിന്റെ തെക്കു വശത്തുള്ള ഒരേക്കർ വരുന്ന സ്ഥലത്ത് നിരവധി വാഹങ്ങൾ നേരത്തെ പാർക്ക് ചെയ്യ്തിരുന്നു.
വരുന്നവരെല്ലാം പൊതു വാഹനം ഉപയോഗിക്കാതെ സ്വന്തം വാഹനത്തിലാണ് എത്തുന്നത് , ഈ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലംഗുരുവായൂരിൽ ഇല്ല .നേരത്തെ തിരക്കുള്ള ദിവസങ്ങളിൽ ഇന്നർ റിങ്ങ് റോഡിൽ ഒരു വശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുമായിരുന്നു അമൃത് പദ്ധതിയിലെ നടപ്പാത വന്നതോടെ റോഡിന്റെ വീതി പകുതിയായി കുറഞ്ഞു , റോഡ് വീതി കൂട്ടാൻ മിനക്കെടാതെയാണ് നടപ്പാത നിർമാണം നടത്തിയത്. കരാറു കമ്പനിയാണെങ്കിൽ അവർക്ക് തോന്നുന്ന സ്ഥലത്ത് നടപ്പാത നിർമിക്കുകയായിരുന്നു . എങ്ങിനെയെങ്കിലും പണം ചിലവഴിക്കുകയായിരുന്നു എല്ലാവരുടെയും ലക്ഷ്യം. ദിനം പ്രതി വാഹനങ്ങൾ പെരുകുന്ന സ്ഥലത്ത് ഒരു ദീർഘ വീക്ഷണവും ഇല്ലതെ ഉള്ള റോഡിന്റെ വീതി ഇല്ലാതാക്കിയാണ് നടപ്പാത നിർമിച്ചത് .അമൃത് പദ്ധതി കൊണ്ട് ഗുരുവായൂരിന്റെ മുഖ ഛായ മാറ്റി എന്ന് അധികൃതർക്ക് മേനി നടിക്കാമെങ്കിലും വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാനുള്ള സ്ഥലമില്ലാത്ത റോഡുകൾ ആയി ക്ഷേത്ര നടയിൽ എന്നതാണ് യാഥാർഥ്യം
പാർക്കിങ് സമുച്ചയത്തിൽ 300 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയും എന്നത് വീമ്പ് പറച്ചിൽ മാത്രമാണ് നാലു നില കെട്ടിടത്തിൽ വെറും ഒന്നര നിലയിൽ മാത്രമാണ് പാർക്കിങ്ങ് അനുവദിക്കുന്നത് . ബാക്കിയുള്ള സ്ഥലത്ത് കരാറു കമ്പനിയുടെ വസ്തുക്കൾ സൂക്ഷിക്കുകയും അവരുടെ പണിക്കരുടെ താമസ സ്ഥലവുമാണ് . ഇതൊന്നും ഇവിടെ നിന്ന് മാറ്റാതെയാണ് കെട്ടിടം തുറന്നു കൊടുത്തിട്ടുള്ളത് നഗര സഭയുടെ പണി കൂടി ചെയ്യുന്ന കരാർ കമ്പനിയുടെ വസ്തു വകകൾ സൂക്ഷിക്കാനും ജീവനക്കാർക്ക് താമസിക്കാനും ഉള്ള ഇടമാക്കി കരാർ കമ്പനി മാറ്റി. ഇതൊന്നും പരിശോധിക്കാൻ ഗുരുവായൂർ ദേവസ്വത്തിലെ ഒരു ഉദ്യോഗസ്ഥനും തയ്യാറല്ല. ഡിസംബർ അവസാനത്തോടെ കാലാവധി കഴിയുന്ന ഭരണ സമിതിക്ക് ഇപ്പോൾ ഇതിലൊന്നും വലിയ താല്പര്യവും ഉണ്ടാകാനിടയില്ല