Madhavam header
Above Pot

ഉത്ര വധക്കേസ് , ഭർത്താവ് സൂരജ് കുറ്റക്കാരെന്ന് കോടതി ,ശിക്ഷാ വിധി ബുധനാഴ്ച .

“കൊ​ല്ലം: അ​ഞ്ച​ൽ സ്വദേശിനി ഉ​ത്ര​യെ (22) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്രതിയും ഭർത്താവുമായ സൂരജ് കുറ്റക്കാരെന്ന് കോടതി. കൊ​ല്ലം ആ​റാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജഡ്ജി എം. മനോജ് ആ​ണ് ശിക്ഷ വിധിച്ചത്. ശിക്ഷാ വിധി ബുധനാഴ്ച പ്രാഖ്യാപിക്കും ഒരു വർഷം നീണ്ട വിചാരണക്ക് ശേഷമാണ് ഏറെ പ്രത്യേകതയുള്ള കേസിൽ കോടതി വിധി പുറപ്പെടുവിച്ചത്. അ​ഞ്ച​ൽ ഏ​റം വെ​ള്ളാ​ശ്ശേ​രി​യി​ൽ വി​ജ​യ​സേ​ന​ൻ-​മ​ണി​മേ​ഖ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഉ​ത്ര​യെ (22) സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഭ​ർ​ത്താ​വ്‌ സൂ​ര​ജ്‌ മൂ​ർ​ഖ​ൻ പാ​മ്പി​നെ​ക്കൊ​ണ്ട്‌ ക​ടി​പ്പി​ച്ചു​ കൊ​ന്നു​വെ​ന്നാ​ണ് കേ​സ്.

Astrologer

കേസിൽ 87 സാക്ഷി മൊഴികളും 288 രേഖകളും 40 തൊണ്ടിമുതലുകളുമാണ് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്നു സി.ഡികളും ഹാജരാക്കുകയും ചെയ്തു.2020 മേ​യ്‌ ഏ​ഴി​ന് രാ​വി​ലെ​യാ​ണ് ഉ​ത്ര​യെ സ്വ​ന്തം വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ മൂ​ർ​ഖ​ൻ പാ​മ്പ്‌ ക​ടി​ച്ച് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ർ​ഖ​ൻ പാ​മ്പി​നെ കൊ​ണ്ട്​ ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. സം​ഭ​വ​ത്തി​നു​മു​മ്പ് അ​ടൂ​ർ പ​റ​ക്കോ​ട്ടു​ള്ള സൂ​ര​ജിന്‍റെ വീ​ട്ടി​ൽ ​െവ​ച്ച് അ​ണ​ലി​യെ​ക്കൊ​ണ്ട് ഉ​ത്ര​യെ ക​ടു​പ്പി​ച്ചി​രു​ന്നു. അ​തിന്‍റെ ചി​കി​ത്സ​ക്കു​ ശേ​ഷം വി​ശ്ര​മി​ക്കു​മ്പോ​ഴാ​യി​രു​ന്നു മൂ​ർ​ഖ​നെ ഉ​പ​യോ​ഗി​ച്ചു​ള്ള കൊ​ല​പാ​ത​കം.

ജീ​വ​നു​ള്ള വ​സ്തു കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​​ച്ചെ​ന്ന അ​പൂ​ർ​വ​ത​യും കേ​സി​നു​ണ്ട്. പാ​മ്പി​നെ ബ​ലം പ്ര​യോ​ഗി​ച്ച് ക​ടിപ്പി​ക്കു​ക​യാ​യി​രു​െ​ന്ന​ന്ന് തെ​ളി​യി​ക്കാ​ൻ അ​ന്വേ​ഷ​ണ​സം​ഘം മൂ​ർ​ഖ​ൻ പാ​മ്പു​ക​ളെ ഉ​പ​യോ​ഗി​ച്ച് ഡ​മ്മി പ​രീ​ക്ഷ​ണം ന​ട​ത്തി തെ​ളി​വാ​യി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രുന്നു. നി​ർ​ണാ​യ​കമാ​യ മൊ​ഴി ന​ൽ​കി​യ പാ​മ്പു​പി​ടു​ത്ത​ക്കാ​ര​ൻ ചാ​വ​രു​കാ​വ് സു​രേ​ഷി​നെ കേസിൽ മാ​പ്പു​സാ​ക്ഷി​യാ​ക്കി. വിചാരണയുടെ തുടക്കം മുതൽ താൻ നിരപരാധിയാണെന്ന അവകാശവാദമാണ് പ്രതിയായ സൂ​ര​ജ് കോടതിയിൽ ഉയർത്തിയിരുന്നത്. എന്നാൽ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ വാദം പൊളിക്കാൻ സാധിച്ചെന്ന് ചൂണ്ടിക്കാട്ടുന്ന പ്രോ​സി​ക്യൂ​ഷ​ൻ, സൂ​ര​ജി​ന് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യപ്പെട്ടു

Vadasheri Footer