Madhavam header
Above Pot

കെഎസ്ആർടിയിൽ സിപിഎം അനുകൂല സംഘടന പണിമുടക്കിലേക്ക്.

തിരുവനന്തപുരം: ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിയിൽ സിപിഎം അനുകൂല സംഘടന പണിമുടക്കിലേക്ക്. നവംബ‌ർ അ‍ഞ്ചിന് പണിമുടക്കുമെന്ന് കെഎസ്ആർടിഇ പ്രഖ്യാപിച്ചു. ഈ മാസം 28 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും സംഘടന പ്രഖ്യാപിച്ചു. ശമ്പളപരിഷക്കരണം വൈകുന്നതിൽ ജീവനക്കാരുടെ അതൃപ്തി ശക്തമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന എംഡിക്ക് നോട്ടീസ് നൽകിയെങ്കിലും തീരുമാനമാകാത്തതിനാലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. 2011 ലാണ് ഇതിന് മുൻപ് കെഎസ്ആർടിസിയിൽ ശമ്പളം പരിഷ്ക്കരിച്ചത്.

Astrologer

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഓക്ടോബറിൽ ശമ്പളം പൂർണായും നൽകാനായിട്ടില്ല. 75 കോടിയോളം രൂപയാണ് കെഎസ്ആർടിസിക്ക് പ്രതിമാസം ശമ്പളം നല്‍കാന്‍ വേണ്ടത്. കൊവിഡ് പ്രതിസന്ധിയെതുടര്‍ന്ന് സര്‍വ്വീസുകളും യാത്രക്കാരും കുറഞ്ഞതോടെ വരുമാനം കുത്തനെ ഇടിഞ്ഞു. നൂറ് കോടിയോളം മാത്രമാണ് ശരാശരി പ്രതിമാസ വരുമാനം. അതില്‍ 60 കോടിയോളം ഇന്ധനചെലവാണ്. മറ്റ് ചെലവുകളും കഴിഞ്ഞാല്‍ വരുമാനത്തില്‍ നിന്ന് ശമ്പളത്തിനുള്ള പകുതി തുകപോലും കണ്ടെത്താനാകാത്ത സ്ഥിതയാണുള്ളത്. സര്‍ക്കാര്‍ അനുവദിച്ച് 1000 കോടി പ്ളാന്‍ ഫണ്ടില്‍ നിന്നാണ് പെഷനും ശമ്പളത്തിനുമുള്ള തുക അനുവദിക്കുന്നത്

Vadasheri Footer