Madhavam header
Above Pot

വാരണാസിയിൽ മോദിക്കെതിരെ ​ ആഞ്ഞടിച്ച്​ പ്രിയങ്ക ഗാന്ധി

ലഖ്​നോ: വാരണാസിയിൽ കര്‍ഷക റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ​ ആഞ്ഞടിച്ച്​ പ്രിയങ്ക ഗാന്ധി. ഭരണകക്ഷി നേതാക്കളും അവരുടെ ഉറ്റമിത്രങ്ങളായ കോടിപതികൾക്കും മാത്രമേ രാജ്യത്ത്​ സുരക്ഷയുള്ളൂവെന്ന്​ അവർ കുറ്റപ്പെടുത്തി. തനിക്കായി രണ്ട്‌ വിമാനങ്ങള്‍ 16,000 കോടി നല്‍കി വാങ്ങിയ പ്രധാനമന്ത്രി വെറും 18,000 കോടിക്ക്​ എയര്‍ ഇന്ത്യയെ സുഹൃത്തുക്കള്‍ക്ക്‌ വില്‍ക്കുകയും ചെയ്‌തുവെന്ന്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി കുറ്റപ്പെടുത്തി. ഈ വില്‍പനയില്‍ നിന്നുതന്നെ രാജ്യത്ത്​ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ നിങ്ങള്‍ക്ക്‌ മനസ്സിലാകും -പ്രിയങ്ക പറഞ്ഞു.

Astrologer

മോദിയുടെ മണ്ഡലമായ വാരണാസിയില്‍ ആയിരങ്ങൾ പങ്കെടുത്ത കര്‍ഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.നാ​ലു കർഷകരെ കാറിടിച്ച്​ കൊന്ന കേസിലെ പ്രതിയുടെ പിതാവായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജിവെക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രതിയെ രക്ഷിക്കാനാണ്​ സർക്കാർ ശ്രമം. ഞാൻ ലഖിംപുർ ഖേരിയിൽ പോകാൻ ശ്രമിച്ചപ്പോൾ വഴിയിൽ എല്ലാ ഭാഗത്തും പൊലീസ് വലയം ഉണ്ടായിരുന്നു. എന്നാൽ പ്രതിയെ പിടികൂടാൻ ഒരാളും ഉണ്ടായില്ല. ഏതെങ്കിലും രാജ്യത്ത് പൊലീസ് കുറ്റവാളിയെ ക്ഷണിക്കുന്നത് കണ്ടിട്ടുണ്ടോ? -പ്രിയങ്ക ചോദിച്ചു. ഈ സർക്കാർ വന്നശേഷമുള്ള ഏഴു വർഷം, നിങ്ങളുടെ ജീവിതത്തിൽ പുരോഗതിയുണ്ടോ, തൊഴിലില്ലാതായില്ലേ, വരുമാനം നിലച്ചില്ലേ..കർഷകർ, ദലിതർ, സ്​ത്രീകൾ എല്ലാവരും അധിക്ഷേപത്തിന്​ പാത്രമായില്ലേ?..

ഏത്​ മതത്തിലോ ജാതിയിലോ പെട്ടതാണെങ്കിലും ഒട്ടും സുരക്ഷിതരല്ല എന്ന്​ അവർ ഓർമിപ്പിച്ചു. രാജ്യമൊട്ടുക്കും വിദേശത്തും പറന്ന്​ നടക്കുന്ന പ്രധാനമന്ത്രിക്ക് അദ്ദേഹത്തി​‍െൻറ വീട്ടിൽനിന്ന്​ പത്തു മിനിറ്റ്​ സഞ്ചരിച്ചാൽ എത്തുന്നിടത്ത്​ സമരം ചെയ്യുന്ന കർഷകരുമായി പത്തു​ മിനിറ്റ്​ സംസാരിക്കാൻ സമയമില്ലത്രേ -പ്രിയങ്ക വിമർശിച്ചു. അടുത്ത വർഷം നടക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ കരുത്തുതെളിയിക്കുന്ന റാലിക്കാണ്​ പ്രിയങ്ക തുടക്കമിട്ടതെന്ന്​ പാർട്ടി വക്താവ്​ അശോക്​ സിങ്​ പറഞ്ഞു

Vadasheri Footer