Post Header (woking) vadesheri

വടകരയിൽ സി പി എം പ്രവർത്തകയെ പീഡിപ്പിച്ച രണ്ടു നേതാക്കൾ അറസ്റ്റിൽ

Above Post Pazhidam (working)

വടകര: വടകര മുളിയേരി പീഡനക്കേസിൽ പ്രതികളായ സിപിഎം പ്രാദേശിക നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളായ ബാബുരാജ്, ലിജീഷ് എന്നിവരെ ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് കസ്റ്റഡിയിലെടുത്തത് . സിപിഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ബാബുരാജ്. ലിജീഷ് ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയായിരുന്നു. ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം വടകര ഏരിയ സെക്രട്ടറി അറിയിച്ചു.

Ambiswami restaurant

പ്രതികളുടെ അറസ്റ്റ് വൈകിപ്പിച്ചെന്നാരോപിച്ച് വടകര പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രതിഷേധിച്ചു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പാർട്ടിയുടെ ഉന്നതങ്ങളിൽ പിടിയുള്ളത് കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാരോപിച്ച് യുവമോർച്ചയടക്കം നേരത്തെ തന്നെ രം​ഗത്തെത്തിയിരുന്നു. എന്നാൽ, പ്രതികൾ ഒളിവിലല്ലെന്നും യുവതിയുടെ വിശദമായ മൊഴി എടുത്തതിന് ശേഷമാകും അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകുകയെന്നും പൊലീസ് വിശദീകരിച്ചു.

പരാതിക്കാരിയായ സ്ത്രീയെ ഇന്നലെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് മൂന്ന് മാസം മുൻപ് സിപിഎം പ്രാദേശിക നേതാക്കൾ നിരന്തരം പീഡിപ്പിച്ചു എന്ന് കാണിച്ച് സി പി എം പ്രവർത്തകയായ യുവതി വടകര പൊലീസിൽ പരാതി നൽകിയത്. ബലാൽസംഗം, വീട്ടിൽ അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

Second Paragraph  Rugmini (working)