Madhavam header
Above Pot

തൃശ്ശൂർ ജില്ലയിൽ 944 പേർക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.64%

തൃശ്ശൂർ : ജില്ലയിൽ തിങ്കളാഴ്ച്ച 944 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1108 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,732 ആണ്. തൃശ്ശൂർ സ്വദേശികളായ 117 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,70,615 ആണ്. 2,60,258 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.64% ആണ്.

  ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 934 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 ആൾക്കും,  03 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 03 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 70 പുരുഷൻമാരും 72 സ്ത്രീകളും പത്ത് വയസ്സിനു താഴെ 29 ആൺകുട്ടികളും 21 പെൺകുട്ടികളുമുണ്ട്.

Astrologer

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ –

  1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 162
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 694
  3. സർക്കാർ ആശുപത്രികളിൽ – 265
  4. സ്വകാര്യ ആശുപത്രികളിൽ – 358
  5. വിവിധ ഡോമിസിലിയറി കെയർ സെന്ററുകളിൽ – 656

കൂടാതെ 5,653 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
949 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 228 പേർ ആശുപത്രിയിലും 721 പേർ വീടുകളിലുമാണ്.

അവിണിശ്ശേരി, എടതിരുത്തി, കൈപ്പമംഗലം, കോലഴി, മറ്റത്തൂർ, നടത്തറ, നാട്ടിക എന്നിവിടങ്ങളിൽ നാളെ (29) മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ കോവിഡ്-19 ടെസ്റ്റുകൾ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയിൽ ഇതുവരെ കോവിഡ് 19 വാക്‌സിൻ സ്വീകരിച്ചവർ

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്റ് ഡോസ്

  1. ആരോഗ്യപ്രവർത്തകർ 47,139 40,183
  2. മുന്നണി പോരാളികൾ 37,988 25,251
  3. 18-44 വയസ്സിന് ഇടയിലുളളവർ 1,25,038 931
  4. 45 വയസ്സിന് മുകളിലുളളവർ 6,96,063 1,89,780
    ആകെ 9,06,228 2,56,145
Vadasheri Footer