Header Aryabhvavan

അധ്യാപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Above article- 1

ചാവക്കാട് :തിരുവത്ര കുമാർ എയുപി സ്കൂൾ അധ്യാപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഇതേ സ്കൂളിലെ അധ്യാപകനായ തിരുവത്ര മത്രംക്കോട്ട് ശ്രീവത്സൻ(കുട്ടൻ) ഭാര്യ സിനി(42)യാണ് മരിച്ചത്.വീടിനടുത്ത് പുതുതായി പണികഴിപ്പിച്ച ഔട്ട് ഹൗസിൽ തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു.ഇന്ന് ഉച്ച തിരിഞ്ഞു മൂന്ന് മണിയോടെയായിരുന്നു സംഭവം.ഉടനെ തന്നെ വീട്ടുകാർ താഴെയിറക്കി ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംസ്കാരം നാളെ വീട്ടുവളപ്പിൽ.മക്കൾ:ശ്രേയസ്സ്,തേജസ്,ചൈതന്യ.

Vadasheri Footer