Madhavam header
Above Pot

ജോസഫൈനും ,പോലീസിനുമെതിരെ ഒളിമ്പ്യൻ മയൂഖ ജോണി, ബലാത്സംഗത്തിന് ഇരയായപെൺ കുട്ടിക്ക് നീതി ലഭിച്ചില്ല

തൃശൂര്‍: സുഹൃത്ത് ബലാത്സംഗത്തിന് ഇരയായ കേസിൽ നീതികിട്ടിയില്ലെന്ന ആക്ഷേപവുമായി ഒളിമ്പ്യൻ മയൂഖ ജോണി. പൊലീസും വനിതാ കമ്മീഷനും ഇടപെട്ടാണ് കേസിൽ നീതി നിഷേധിച്ചത്. ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ എന്നയാളാണ് പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തത്.

ആ കേസിൽ പ്രതിയെ രക്ഷിക്കുന്നതിനുള്ള നീക്കമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എംസി ജോസഫൈനും കേസിൽ പ്രതിക്ക് വേണ്ടി ഇടപെട്ടിട്ടുണ്ടെന്നാണ് മയൂഖ പറയുന്നത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെകൂടി പിന്തുണയോടെ പ്രതി ഇപ്പോഴും രക്ഷപ്പെട്ട് നടക്കുകയാണ്.

Astrologer

പൊലീസിൽ പരാതി കൊടുത്തപ്പോൾ പ്രതി സുഹൃത്തിനെ ഭീഷണിപ്പെടുത്തുന്നു. വിവാഹത്തിന് ശേഷവും ഭീഷണി തുടരുകയാണെന്നും മയൂഖ പറഞ്ഞു. തൃശൂരിൽ വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഒളിമ്പ്യൻ മയൂഖ ജോണി പൊലീസിനും വനിതാകമ്മീഷനും എതിരെ ആക്ഷേപം ഉന്നയിച്ചത്. വനിതാ കമ്മീഷൻ ഇടപെടലിന് തെളിവുണ്ടോ എന്ന് ചോദിച്ചപ്പോൾ ലഭ്യമായ വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്താ സമ്മേളവമെന്നായിരുന്നു മയൂഖ ജോണിയുടെ പ്രതികരണം

2016 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്ന് പരാതിപ്പെട്ടിരുന്നില്ല, 2021 ലാണ് പൊലീസിൽ പരാതി നൽകുന്നത്. മകളുടെ പ്രായം മാത്രമുള്ള പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തെന്നും നഗ്ന ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തുന്നു എന്നുമാണ് ചുങ്കത്ത് ജോൺസൺ എന്നയാൾക്കെതിരെ നൽകിയ പരാതി. കയ്യേറ്റം നടക്കുമ്പോൾ പെൺകുട്ടി വിവാഹിതയായിരുന്നില്ല. വിവാഹ ശേഷവും ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് കേസുമായി മുന്നോട്ട് പോകുന്നതെന്നും മയൂഖ പറയുന്നു.

തെളിവുകൾ പലതും ശേഖരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പോലീസ് അന്വേഷണം തുടരുകയാണെന്നുമാണ് ജി പൂങ്കുഴലി വിശദീകരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കാൻ ബുദ്ധിമുട്ട് ഉണ്ട് എന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഇപ്പോഴുള്ള വിശദീകരണം.

Vadasheri Footer