Madhavam header
Above Pot

വാക്സിൻ വിതരണത്തിൽ സർക്കാർ രാഷ്ട്രീയം കലർത്തുകയാണ് : കെ സുധാകരൻ


തിരുവനന്തപുരം : പിണറായി സർക്കാർ വാക്സിൻ വിതരണത്തിൽ രാഷ്ട്രീയം കലർത്തുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കോവിഡിനെ മുതലെടുത്ത് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഇപ്പോൾ വാക്‌സിൻ വിതരണത്തിലും രാഷ്ട്രീയം കലർത്തുകയാണ്.
വാക്‌സിൻ അലോട്ട്മെന്റ് ലഭിച്ചിട്ടും, അത് കിട്ടാതെ മടങ്ങേണ്ടി വന്ന നൂറുകണക്കിന് സാധാരണക്കാരുടെ പരാതിക്ക് പരിഹാരം കാണാനാണ് നിലമേൽ പഞ്ചായത്ത്‌ പ്രസിഡന്റും മറ്റുള്ള മെമ്പർമാരും ആശുപത്രി സന്ദർശിച്ചത്. അവരുടെ പരാതി കേൾക്കുക പോലും ചെയ്യാതെ വനിത മെമ്പർമാരോട് പോലും തട്ടിക്കയറിയ ഡോക്ടറെയാണ് യഥാർത്ഥത്തിൽ പ്രതിയാക്കി കേസെടുക്കേണ്ടത്. സുധാകരൻ പറഞ്ഞു.

കെ. സുധാകരന്റെ പ്രസ്താവനയുടെ പൂർണരൂപം

Astrologer

കോവിഡിനെ മുതലെടുത്ത് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഇപ്പോൾ വാക്‌സിൻ വിതരണത്തിലും രാഷ്ട്രീയം കലർത്തുകയാണ്. വാക്‌സിൻ അലോട്ട്മെന്റ് ലഭിച്ചിട്ടും, അത് കിട്ടാതെ മടങ്ങേണ്ടി വന്ന നൂറുകണക്കിന് സാധാരണക്കാരുടെ പരാതിക്ക് പരിഹാരം കാണാനാണ് നിലമേൽ പഞ്ചായത്ത്‌ പ്രസിഡന്റും മറ്റുള്ള മെമ്പർമാരും ആശുപത്രി സന്ദർശിച്ചത്. അവരുടെ പരാതി കേൾക്കുക പോലും ചെയ്യാതെ വനിത മെമ്പർമാരോട് പോലും തട്ടിക്കയറിയ ഡോക്ടറെയാണ് യഥാർത്ഥത്തിൽ പ്രതിയാക്കി കേസെടുക്കേണ്ടത്.

വ്യക്തമായ അന്വേഷണവും കൃത്യമായ തെളിവുകളുമില്ലാതെ കോൺഗ്രസ്‌ പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ ഗുണ്ടായിസ്സമാണ്. ജനാധിപത്യ വിരുദ്ധമാണ്. ഇതിനെ അതിശക്തമായി തന്നെ കോൺഗ്രസ്‌ നേരിടും. എന്തുകൊണ്ടാണ് വാക്‌സിൻ സ്ലോട്ടുകൾ തുറക്കുന്ന സമയം ജനങ്ങളെ അറിയിക്കാൻ സർക്കാർ മടിക്കുന്നത്.? ആരോഗ്യ രംഗത്തെ സിപിഎം അനുകൂലികൾ വഴി സിപിഎം ബ്രാഞ്ച്/ ലോക്കൽ കമ്മിറ്റികൾക്ക് Slot Open ആകുന്ന സമയത്തെക്കുറിച്ചുള്ള വിവരം മുൻപേ ലഭിക്കുന്നുവെന്ന ആക്ഷേപം വ്യാപകമായി നിലനിൽക്കുന്നുണ്ട്. അവരുമായി ബന്ധപ്പെടുന്നവർക്ക് യാതൊരു തർക്കവുമില്ലാതെ വാക്‌സിൻ ലഭിക്കുന്നു. രക്ഷിതാക്കളുടെ വാക്‌സിൻ ബുക്ക്‌ ചെയ്യാൻ പഠന സമയം പൂർണമായും നഷ്ടപ്പെടുത്തി ഇന്റർനെറ്റിന് മുന്നിലിരിക്കേണ്ടി വരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെ പരാതികൾ ഇതിനോടകം തന്നെ കേട്ടിട്ടുണ്ട്. ജോലി ചെയ്യേണ്ടുന്ന സമയം മുഴുവനായും വീട്ടിലെ മുതിർന്നവരുടെ വാക്‌സിൻ ബുക്ക്‌ ചെയ്യാൻ മാറ്റി വെക്കേണ്ടുന്ന ഗതികേടിലേയ്ക്ക് കേരളത്തിലെ യുവാക്കളും എത്തിച്ചിരിക്കുകയാണ് സർക്കാർ.

തൊഴിലെടുക്കുകയും മാതാപിതാക്കളെ നോക്കുകയും, കുടുബം പുലർത്തുകയും ചെയ്യുന്ന ലക്ഷക്കണക്കിന് യുവാക്കളും സർക്കാരിൻ്റെ പിടിവാശിയിൽ പൊതുഗതാഗതം ഉപയോഗിക്കാനും പൊതു ഇടങ്ങളിൽ പരീക്ഷ എഴുതാനും നിർബദ്ധിതരായ വിദ്യാർത്ഥികളും നോക്കി നിൽക്കെ പാർട്ടിക്കാരിയായ കമ്മീഷൻ അധ്യക്ഷക്ക് പിൻവാതിൽ കൂടി വാക്സിൻ ലഭിച്ചത് സർക്കാരിന് സാധാരണക്കാരോടുള്ള സമീപനത്തിൻ്റെ വ്യക്തമായ ഉദാഹരണമാണ്.

ഇതെല്ലാം മറികടന്നു വാക്‌സിൻ ബുക്ക്‌ ചെയുന്നവർക്ക് പോലും അത് ലഭിക്കുന്നില്ലെന്ന ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. അതിന്റെ ചെറിയ പരിച്ഛേദമാണ് നിലമേൽ പഞ്ചായത്തിൽ കണ്ടത്. അലോട്മെന്റ് ലഭിച്ചവരെ മാറ്റി നിർത്തി സിപിഎമ്മിന്റെ ലിസ്റ്റിലുള്ളവർക്ക് വാക്‌സിൻ കൊടുത്തതിനെയാണ് കോൺഗ്രസ്‌ മെമ്പർമാർ ചോദ്യം ചെയ്തത്. അത് ജനാധിപത്യ സംസ്കാരത്തിന്റെ ഭാഗമാണ്. രോഗ പ്രതിരോധം പിണറായി വിജയന്റെ ഔദാര്യമല്ല, അത് ജനങ്ങളുടെ അവകാശമാണ്.

എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചു കൊണ്ടുള്ള രാഷ്ട്രീയ വിവേചനമാണ് വാക്‌സിൻ വിതരണത്തിൽ സർക്കാർ കാണിക്കുന്നത്. അത് കയ്യും കെട്ടി ഞങ്ങൾ നോക്കി നിൽക്കുമെന്ന് പിണറായി വിജയൻ കരുതണ്ട. വിരട്ടലും ഭീഷണിപ്പെടുത്തലും കോൺഗ്രസുകാരോട് വേണ്ട മിസ്റ്റർ പിണറായി വിജയൻ. പോലീസിനെ ഉപയോഗിച്ചു ഞങ്ങളുടെ പ്രവർത്തകരെ അടിച്ചമർത്താനാണ് ഉദ്ദേശമെങ്കിൽ, അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഞങ്ങളും നിർബന്ധിതരാകും. ഇത് കമ്മ്യൂണിസ്റ്റ്‌ ചൈനയല്ലെന്നും പോലീസ് രാജ് ഇവിടെ വിലപ്പോവില്ലെന്നും കേരള പോലീസിനെയും ഞാൻ ഓർമിപ്പിക്കുന്നു.

കേരളത്തിലെ Covid പ്രതിരോധവും, വാക്സിൻ വിതരണവും സമ്പൂർണ്ണ പരാജയമാണ്. Covid പ്രതിരോധ പ്രവർത്തനങ്ങളുടെ നേരിട്ടുളള നിയന്ത്രണം ICMR വിദഗ്ധ സമിതി ഏറ്റെടുക്കണം എന്നും കോൺഗ്രസ്‌ ആവശ്യപ്പെടുകയാണ്

Vadasheri Footer