728-90

കേരളം 10 ലക്ഷം ഡോസ് വാക്‌സിൻ ഉപയോഗിച്ചിട്ടില്ല : കേന്ദ്ര ആരോഗ്യമന്ത്രി

Star

ന്യൂഡൽഹി : കേന്ദ്ര സർക്കാർ വിതരണം ചെയ്ത കൊറോണ വാക്‌സിൻ കേരളം ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനത്തിന് നൽകിയ 10 ലക്ഷം ഡോസ് വാക്‌സിൻ ഇനിയും ഉപയോഗിച്ചിട്ടില്ല. കേരളത്തിലെ വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ ഹൈബി ഈഡനും ടി.എൻ പ്രതാപനും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മെച്ചപ്പെട്ട ആരോഗ്യസംവിധാനം ഉണ്ടായിട്ടും കേരളത്തിൽ കൊറോണ കേസുകൾ കൂടി വരുന്നത് പ്രതിരോധത്തിൽ വന്ന പാളിച്ചയാണെന്നും കേന്ദ്ര മന്ത്രി വിമർശിച്ചു. കേന്ദ്ര സർക്കാർ വിതരണം ചെയ്ത വാക്‌സിൻ ഉപയോഗിച്ചതിന് ശേഷം കൂടുതൽ ഡോസുകൾ നൽകാമെന്നാണ് ആരോഗ്യമന്ത്രി എംപിമാരെ അറിയിച്ചത്. മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയ വാക്‌സിന്റേയും അവയുടെ ഉപയോഗത്തിന്റെയും കണക്കുകൾ കേന്ദ്ര മന്ത്രി വ്യക്തമാക്കിയതായും കൂടിക്കാഴ്ചയ്‌ക്ക് ശേഷം എംപിമാർ പറഞ്ഞു.

സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം ഉണ്ടെന്നും കേന്ദ്രം ആവശ്യത്തിന് വാക്‌സിൻ നൽകുന്നില്ലെന്നുമുള്ള ആരോപണങ്ങളാണ് രാഷ്‌ട്രീയ നേതാക്കൾ ഉന്നയിച്ചത്. അതുകൊണ്ടാണ് കേരളത്തിൽ വാക്‌സിനേഷൻ കൃത്യമായി നടക്കാത്തത് എന്ന ആക്ഷേപവും ഉയർന്നിരുന്നു. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിൽ വാക്‌സിൻ പ്രതിസന്ധി ഉണ്ടെന്നും 60 ലക്ഷം ഡോസ് വാക്‌സിൻ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുകയുമുണ്ടായി. അതെ സമയം വാക്‌സിൻ ലഭിക്കാതെ ജനങ്ങൾ കേരളത്തിൽ നെട്ടോട്ടമോടുമ്പോഴാണ് സർക്കാരിന്റെ ഈ അനാസ്ഥ എന്ന് എം പി മാർ കുറ്റപ്പെടുത്തി