Madhavam header
Above Pot

ലോക്ക് ഡൗൺ മറവിൽ ഗുരുവായൂരിൽ ശുചി മുറി മാലിന്യം കാനകളിലേക്ക് ഒഴുക്കി വിടുന്നു

ഗുരുവായൂർ : ലോക്ക് ഡൗൺ മറവിൽ ഗുരുവായൂരിൽ ശുചി മുറി മാലിന്യം കാനകളിലേക്ക് ഒഴുക്കി വിടുന്നു . കോടികൾ ചിലവഴിച്ചു അമൃത് പദ്ധതിയിൽ പെടുത്തി കോൺക്രീറ്റിൽ നിർമിച്ച കാനകൾ ,മെഷീൻ ഉപയോഗിച്ച ദ്വാരമുണ്ടാക്കി മാലിന്യപൈപ്പ് കാനയിലേക്ക് ഘടിപ്പിച്ചാണ് സ്വകാര്യ സ്ഥാപനങ്ങൾ ശുചി മുറി മാലിന്യം കനകളിലേക്ക് ഒഴുക്കി വിടുന്നത് . രാത്രി കാലങ്ങളിൽ നടക്കുന്ന പണി ആരുടെയും കണ്ണിൽ പെടാറില്ല .പടിഞ്ഞാറേ നടയിൽ ചാവക്കാട് റോഡിലുള്ള ക്യാപിറ്റൽ സഫറോൺ എന്ന ഫ്ലാറ്റിൽ നിന്നും പകൽ സമയത്ത് കാനയിലേക്ക് ശുചി മുറി മാലിന്യം ഒഴുക്കാൻ ശ്രമിച്ചത് ഓട്ടോ റിക്ഷ തൊഴിലാളികൾ തടഞ്ഞു .

Astrologer

ഇത് ഫ്ലാറ്റ് നിവാസികളും ഓട്ടോ ഡ്രൈവർമാരും തമ്മിലുള്ള തർക്കം സംഘർഷത്തിൽ എത്തി പോലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത് . ഗുരുവായൂരിലെ പല ലോഡ്ജുകളും കാന തുരന്ന് ശുചി മുറി മാലിന്യം കാനയിലേക്ക് ഒഴുക്കി വിടാനുള്ള സൗകര്യം നീണ്ടകാലത്തെ ലോക്ക് ഡൗൺ സമയത്ത് ചെയ്‌തു വെച്ചിട്ടുണ്ടന്നാണ് പുറത്തു വരുന്ന വിവരം . കാനക്ക് മുകളിൽ കോൺക്രീറ്റ് സ്ളാബ് ഇട്ട് അതിന് മീതെ നടപ്പാതക്കുള്ള ടൈലും വിരിച്ചതോടെ ഏതൊക്കെ സ്ഥാപനങ്ങളാണ് കാന തുരന്ന് പൈപ്പ് ഇട്ടിട്ടുള്ളതെന്ന് കണ്ടെത്താനും കഴിയാത്ത സ്ഥിതിയാണ്

Vadasheri Footer