Post Header (woking) vadesheri

വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

Above Post Pazhidam (working)

തിരുവനന്തപുരം : തിരുവനന്തപുരത്തെ ശ്രീചിത്രയിൽ ചികിത്സയിലുള്ള മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മീഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.

Ambiswami restaurant

മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അടിക്കടിയുണ്ടാകുന്ന രക്തസമ്മർദ്ദ വ്യത്യാസം പരിശോധിക്കാനായാണ് വി.എസിനെ ശ്രീചിത്രയിലേക്ക് മാറ്റിയത്. പരിശോധനയിൽ തലച്ചോറിൽ നേരിയ രക്തസ്രാവം കണ്ടെത്തിയിരുന്നു. ഇന്നലെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Second Paragraph  Rugmini (working)